ETV Bharat / state

വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി - എറണാകുളം വാർത്തകൾ

കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികളിൽ തൃപ്തിയെന്ന് കോടതി.

Vote Counting Day Lock down  High court rejects lockdown on counting day  വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി  എറണാകുളം  എറണാകുളം വാർത്തകൾ  ലോക്ക് ഡൗൺ വാർത്തകൾ
വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി
author img

By

Published : Apr 27, 2021, 3:24 PM IST

Updated : Apr 27, 2021, 4:52 PM IST

എറണാകുളം: വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടികളിൽ തൃപ്തിയുണ്ടെന്ന് കോടതി വ്യക്തമാക്കി.സർക്കാരിൻ്റെയും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വോട്ടെണ്ണല്‍ ദിനം കണക്കിലെടുത്ത് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കോടതി വിധി. കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് വോട്ടണ്ണൽ ദിനത്തിൽ ജനങ്ങൾ വൻതോതിൽ കൂട്ടം കൂടുകയും, വിജയാഹ്ളാദ പ്രകടനം നടത്തുകയും ചെയ്യുന്നത് സ്ഥിതി ഗുരുതരമാക്കുമെന്നായിരുന്നു അഡ്വ. വിനോദ് മാത്യുവിന്‍റെ ഹർജി. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങൾ ഒത്തുകൂടുന്നത് തടയണമെന്നായിരുന്നു ആവശ്യം.

കൂടുതൽ വായനയ്ക്ക്:എറണാകുളത്ത് ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

മെയ്‌ ഒന്ന് അർധ രാത്രി മുതൽ രണ്ടാം തിയ്യതി അർധ രാത്രി വരെ ലോക്ക് ഡൗൺ വേണം എന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോ.എസ്. ഗണപതിയും, ആളുകൾ കൂട്ടം കൂടുന്നത് തടയണം, ആഹ്ളാദ പ്രകടനം വിലക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോട്ടയം സ്വദേശി ശ്രീകുമാറും ഹർജികൾ നല്‍കി. ഈ മൂന്ന് ഹർജികളുമാണ് കോടതി പരിഗണിച്ചത്.

Last Updated : Apr 27, 2021, 4:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.