ETV Bharat / state

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്, ഹൈക്കോടതി സ്വമേധയാ കേസെടുത്തു - കൊവിഡ് വാക്‌സിൻ

കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

High Court on Vaccine center  കേരള ഹൈക്കോടതി  വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ അനിയന്ത്രിതമായ തിരക്ക്  വാക്‌സിനേഷൻ  കൊവിഡ് മാനദണ്ഡം  High Court
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക്, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
author img

By

Published : May 7, 2021, 4:25 PM IST

Updated : May 7, 2021, 5:30 PM IST

എറണാകുളം: കേരളത്തിനുള്ള വാക്‌സിൻ എപ്പോൾ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സർക്കാരിന്‍റെ വാക്‌സിൻ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിയിലാണ് കോടതി കേന്ദ്ര സർക്കാരിന്‍റെ വിശദീകരണം തേടിയത്. വാക്‌സിൻ ക്ഷാമം എപ്പോൾ പരിഹരിക്കുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ALSO READ: തെരഞ്ഞെടുപ്പ് പ്രചാരണം കൊവിഡ് രൂക്ഷമാക്കി; സർക്കാർ കണ്ണടച്ച് ഇരുട്ടാക്കരുതെന്ന് ഹൈക്കോടതി

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ, തിരക്ക് നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി. അതത് വാക്‌സിൻ കേന്ദ്രങ്ങൾ വാക്‌സിൻ നൽകുന്ന ദിവസം പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ സംസ്ഥാനത്തെ പല വാക്‌സിനേഷൻ കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങൾ തിങ്ങിനിറഞ്ഞതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.

ALSO READ: തലസ്ഥാനത്തെ വാക്സിനേഷൻ കേന്ദ്രത്തില്‍ മാനദണ്ഡം പാലിക്കാതെ ജനക്കൂട്ടം

അതേസമയം നിലവിലെ കൊവിഡ് സാഹചര്യത്തിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനെയും ഇലക്ഷൻ കമ്മീഷനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഫലപ്രഖ്യാപന വേളയിൽ സ്വീകരിച്ചത് പോലെ പ്രചാരണ വേളയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിൽ കൊവിഡിനെ നിയന്ത്രിക്കാമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ഇലക്ഷൻ പ്രചാരണം സ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമാക്കി. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ സമാന സാഹചര്യം ഫലപ്രഖ്യാപന വേളയിലും ഉണ്ടാകുമായിരുന്നുവെന്നും ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ഇലക്ഷൻ കമ്മീഷൻ വീഴ്‌ച വരുത്തിയെന്നും കോടതി അഭിപ്രായപ്പെട്ടു.

ALSO READ: വാക്‌സിനേഷനില്ലെങ്കില്‍ ജോലി നിർത്തുമെന്ന് എയർ ഇന്ത്യ പൈലറ്റുമാർ

വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തീർപ്പാക്കിയായിരുന്നു കോടതിയുടെ വിമർശനം. അതേസമയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്ന് സർക്കാർ പറഞ്ഞപ്പോൾ കണ്ണടച്ച് ഇരുട്ടാക്കരുതെന്നായിരുന്നു കോടതി മറുപടി നൽകിയത്.

Last Updated : May 7, 2021, 5:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.