കൊച്ചി: ആഘോഷങ്ങളുടെ (Religious Festivals in Kerala) ഭാഗമായി റോഡുകളില്‍ താത്കാലിക കടകള്‍ (Platform vendors) സ്ഥാപിച്ച് കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിക്കുരുതെന്ന് ഹൈകോടതി (High Court of Kerala) നിര്‍ദേശം. ഇക്കാര്യം മതസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
നമ്മുടെ ക്ഷേത്രങ്ങളിലോ മതപരമോ രാഷ്ട്രീയപരമോ ആയ ഏതെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ ആളുകളുമായി കൂട്ടിയിടിക്കാതെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നടപ്പാതകളില്‍ കൂടി സ്വതന്ത്രമായി നടക്കന്‍ സാധിച്ചാലത് നല്ലതല്ലേ എന്ന് കോടതി ആരാഞ്ഞു.
തുറവൂർ മഹാക്ഷേത്ര ഉത്സവ കേസ്
തുറവൂർ മഹാക്ഷേത്രത്തിലെ വാർഷിക ഉത്സവത്തോടനുബന്ധിച്ച് ചാവടി-തുറവൂർ ജഗ്ഷനിലെ റോഡില്‍ താത്കാലിക കടകൾ സ്ഥാപിക്കുന്നതിനെതിരെയുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) (PWD) അറ്റകുറ്റപ്പണികൾ നടത്തുന്ന റോഡ് ആയതിനാൽ സര്‍ക്കാര്‍ അനുമതിയില്ലാതെ കടകള്‍ സ്ഥാപിക്കരുതെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
More Read: റോഡില്‍ ഫ്ലക്‌സുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍
എന്നാല്‍ റോഡ് നിര്‍മിച്ചിരിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോഡിന്‍റെ സ്ഥലത്തുകൂടെയാണെന്ന് ഏതിര്‍ഭാഗം കോടയെ അറിയിച്ചു. എന്നാല്‍ റോഡ് അങ്ങനെ തന്നെ തുടരണമെന്നും റോഡിലോ നടപ്പാതയിലോ ഉള്ള സ്ഥലം ലേലം ചെയ്യാന്‍ ദേവസ്വം ബോഡിന് കഴിയില്ലെന്നും കോടതി അറിയിച്ചു. കടകൾ അനുവദിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ ഗ്രാമപഞ്ചായത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് യോഗം വിളിക്കണമെന്നും ആലപ്പുഴ ജില്ല കലക്ടറോട് കോടതി ആവശ്യപ്പെട്ടു.
താത്കാലിക കടകള്‍ ഉത്സവത്തിന്‍റെ ആകര്‍ഷണം, വഴി തടയുന്നത് അംഗീകരിക്കാനാകില്ല
പള്ളികളിലോ ക്ഷേത്രങ്ങളിലോ ഉത്സവം നടക്കുമ്പോള്‍ അതിന് പുറത്തുള്ള ചെറിയ കടകള്‍ ആഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമാണ്. എന്നാല്‍ വഴിയോരത്തെ താത്കാലിക സ്റ്റാളുകള്‍, കളിപ്പാട്ട വില്‍പ്പന കടകള്‍, മധുര പലഹാര സ്റ്റാളുകള്‍, എന്നിങ്ങനെയുള്ളവ റോഡുകളില്‍ വച്ച് പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഉത്സവങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ ജനങ്ങളുടെ കാൽനടയാത്രയ്ക്കും ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നത് തടയുന്നതിന് കോടിതി നേരത്തെ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ മത സ്ഥാപനങ്ങള്‍ ഇതിനോട് നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ഒരു കടയുടമയ്ക്കും തന്‍റെ സ്റ്റാളിന് പുറത്ത് തങ്ങളുടെ സാധനങ്ങൾ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്നും കാേടതി.