ETV Bharat / state

ഡോ.വന്ദന ദാസ് കൊലപാതകം: കുടുംബത്തിന് നഷ്‌ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടിസ് - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

സർക്കാർ സംവിധാനത്തിന്‍റെ പരാജയമാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമെന്നും ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹർജി

highcourt notice  highcourt of kerala  doctor Vandana das  Vandana das murder  latest news in ernakulam  latest news today  കുടുംബത്തിന് നഷ്‌ടപരിഹാരം  പൊതുതാൽപര്യ ഹർജി  ഒരു കോടി രൂപ നഷ്‌ടപരിഹാരം  ഹൈക്കോടതി  തെളിവെടുപ്പ് നടത്തി പൊലീസ്  ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഡോ. വന്ദന ദാസ് കൊലപാതകം; കുടുംബത്തിന് നഷ്‌ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ്
author img

By

Published : May 22, 2023, 7:50 PM IST

എറണാകുളം: ഡോക്‌ടര്‍ വന്ദനയുടെ മരണത്തിൽ കുടുംബത്തിന് നഷ്‌ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസ്. ജസ്‌റ്റിസുമാരായ എസ്.വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. സർക്കാർ സംവിധാനത്തിന്‍റെ പരാജയമാണ് പെൺകുട്ടിയുടെ മരണത്തിന് കാരണമെന്നും ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഹർജി.

അഡ്വ. മനോജ് രാജഗോപാലാണ് ഹർജിക്കാരൻ. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിനൊപ്പം പരിഗണിക്കാനായി ഹർജി മാറ്റി. ഇക്കഴിഞ്ഞ പത്താം തീയതിയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് കസ്‌റ്റഡിയിലിരുന്ന പ്രതിയുടെ കുത്തേറ്റ് വന്ദന മരണമടഞ്ഞത്. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു അക്രമം.

സ്വമേധയ ഇടപെട്ട് ഹൈക്കോടതി: തുടർന്ന് വിഷയത്തിൽ സ്വമേധയ ഇടപെട്ട ഹൈക്കോടതി പ്രതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്ന വേളയിൽ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിന് കോടതിയുടെ വിമർശനവും നേരിടേണ്ടി വന്നിരുന്നു. നഷ്‌ടപരിഹാരമാവശ്യപ്പെട്ടുള്ള ഹർജിയും സ്വമേധയ കേസും കോടതി ഒരുമിച്ച് പരിഗണിക്കും.

അതേസമയം, വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കഴിഞ്ഞ ദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഡോക്‌ടര്‍ വന്ദനയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കൃത്യമായി സന്ദീപ് ക്രൈംബ്രാഞ്ച് സംഘത്തോട് വിശദീകരിച്ചു. പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ് സമയം പുലര്‍ച്ചെ ആക്കിയത്.

തെളിവെടുപ്പ് നടത്തി പൊലീസ്: നേരത്തെ പ്രതിയുടെ വീട്ടിലും സുഹൃത്തിന്‍റെ വീട്ടിലും സന്ദീപിനെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചതുമുതലുള്ള കാര്യങ്ങള്‍ ഒരു കൂസലുമില്ലാതെയായിരുന്നു സന്ദീപ് വിശദീകരിച്ചത്. ശേഷം, കത്രിക എടുത്ത് ഡോക്‌ടറെ കുത്തിയത് എങ്ങനെയാണെന്നും കാണിച്ചുകൊടുത്തു. ഇതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച വഴിയെക്കുറിച്ചും പറഞ്ഞുകൊടുത്തു. പ്രതിയെ എത്തിച്ച സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍മാരോട് സഹകരിക്കണമെന്ന് ക്രൈം ബ്രാഞ്ച് സംഘം അഭ്യര്‍ഥിച്ചിരുന്നു.

പ്രതിയ്‌ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെങ്കില്‍ ആശുപത്രിയിലെ തെളിവെടുപ്പ് നിര്‍ണായകമാണെന്നും അവര്‍ ഡോക്‌ടര്‍മാരെ ബോധ്യപ്പെടുത്തി. ഇക്കാരണത്താല്‍ തന്നെ താലൂക്ക് ആശുപത്രിയിലെ ഡോക്‌ടര്‍മാരും ജീവനക്കാരും തെളിവെടുപ്പ് സമയം പൂര്‍ണമായും സഹകരിച്ചു. പുലര്‍ച്ചെ അഞ്ച് മണി വരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം പ്രതിയെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓര്‍ഡിനന്‍സ്: ഡോക്‌ടര്‍ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമത്തിന് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ആരോഗ്യ മേഖലയിലെ മിനിസ്‌റ്റീരിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമത്തിനാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

2012ലെ കേരള ആരോഗ്യ രക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷ സേവന സ്ഥാപനങ്ങളും സംരക്ഷിക്കല്‍ നിയമം ഭേദഗതി ചെയ്‌താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആശുപത്രികളില്‍ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിക്രമത്തിന്‍റെ കാഠിന്യം അനുസരിച്ച് ശിക്ഷയും വര്‍ധിപ്പിക്കും. കൊലപാതകം, കൊലപാതക ശ്രമം എന്നിവയ്‌ക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാല്‍ ആരോഗ്യപ്രവര്‍ത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കുവാനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ കൂടാതെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയില്‍ കൊണ്ടുവന്നിട്ടുണ്ട്.

പ്രധാനപ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ ആരോഗ്യ രക്ഷ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്‌തുവരുന്നതുമായ സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്‌റ്റാഫുകള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും നിയമത്തിന്‍റെ പരിധിയില്‍ വരും. ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും പരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.