ETV Bharat / state

വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല: ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി

വിരമിക്കൽ പ്രായം നീട്ടണമെന്ന ഹൈക്കോടതിയിലെ രണ്ട് ജീവനക്കാരുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്

hc employee retirement  high court  high court news  high court on employees retirement  kerala news  malayalam news  ernakulam news  ഹൈക്കോടതി  വിരമിക്കൽ പ്രായം  ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ജീവനക്കാരുടെ ഹർജി  ചീഫ് ജസ്റ്റിസിന്‍റെ ശുപാർശ  ഹർജി  ഹൈക്കോടതി വാർത്തകൾ
ജീവനക്കാരുടെ ഹർജിയിൽ ഹൈക്കോടതി
author img

By

Published : Dec 21, 2022, 5:07 PM IST

എറണാകുളം: ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കൽ പ്രായത്തിനു ശേഷം സർവീസിൽ തുടരാൻ അനുമതിയില്ല. ഹൈക്കോടതി ജോയിന്‍റ് രജിസ്‌ട്രാർ വിജയകുമാരി അമ്മ, ഡഫെദാർ സജീവ് കുമാർ എന്നിവർക്ക് ഡിസംബർ 31ന് ശേഷം സർവീസിൽ തുടരാനാകില്ല. കേസിന്‍റെ അന്തിമ തീർപ്പിന് വിധേയമായിരിക്കും ഇവരുടെ വിരമിക്കൽ എന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിരമിക്കൽ പ്രായം നീട്ടണമെന്ന ചീഫ് ജസ്റ്റിസിന്‍റെ ശുപാർശയിന്മേൽ സർക്കാർ ഉടൻ തീരുമാനമെടുക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ കോടതിയായി മാറുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ടെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. വിരമിക്കൽ നീട്ടണമെന്നാവശ്യപ്പെട്ട് മറ്റൊരു ബെഞ്ചിലും സമാനമായ ഹർജികൾ നിലവിലുണ്ട്. സർവീസിൽ തുടരാൻ അനുമതി തേടിക്കൊണ്ടായിരുന്നു വിജയകുമാരി അമ്മ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.