ETV Bharat / state

വിമാനത്താവള കൈമാറ്റം; സർക്കാരിന്‍റെ ഉപഹർജിയിൽ അടിയന്തര സ്റ്റേയില്ല

വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്. അദാനിക്ക് കൈമാറിയത് നിയമാനുസൃതമല്ലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം.

സർക്കാരിന്‍റെ ഉപഹർജിയിൽ അടിയന്തര സ്റ്റേയില്ല  വിമാനത്താവള കൈമാറ്റം  വിമാനത്താവളം സ്വകാര്യവത്ക്കരണം  tvm airport privatization  high court airport to adani case
ഉപഹർജി
author img

By

Published : Aug 25, 2020, 2:39 PM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കൈമാറ്റത്തിനെതിരെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജിയിൽ അടിയന്തര സ്റ്റേയില്ല. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി അറിയിച്ചു. കേന്ദ്ര സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി അടുത്ത മാസം ഒൻപതിന് മുൻപ് ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നിർദേശിച്ചു. ഓൺലൈൻ സൗകര്യമുള്ള ബെഞ്ചിലേക്ക് കേസ് മാറ്റണമെന്ന എതിർ കക്ഷികളുടെ ആവശ്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്.

വിമാനത്താവളം അദാനിക്ക് കൈമാറിയത് നിയമാനുസൃതമല്ലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. വിമാനത്താവളം സംസ്ഥാന സർക്കാരിന് കൈമാറണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലാണ്. അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് കൈമാറ്റം പാടില്ലെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. എജി നൽകിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഉപഹർജി സമർപ്പിച്ചത്. നേരത്തെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും ഹർജി തള്ളിയിരുന്നു. എന്നാൽ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കണമെന്ന നിർദേശമാണ് സുപ്രീം കോടതി മുന്നോട്ട് വച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.