ETV Bharat / state

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം; ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കെഎസ്ആർടിസി ജീവനക്കാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിയ്‌ക്കും. എല്ലാ മാസവും 5നകം ശമ്പളം നല്‍കണമെന്നാണ് ആവശ്യം. വരുമാനത്തിന് ആനുപാതികമായെ ശമ്പളം നല്‍കാനാകൂവെന്ന് കെഎസ്‌ആര്‍ടിസി. ഭാവിയില്‍ പ്രതിദിനം 8 കോടിയുടെ വരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കെഎസ്‌ആര്‍ടിസി.

High Court  High Court NEWS  High Court NEWS UPDATES  KSRTC  KSRTC NEWS UPDATES  LATEST NEWS IN KSRTC  കെഎസ്ആർടിസി  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
author img

By

Published : Feb 10, 2023, 7:14 AM IST

എറണാകുളം: ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാ മാസവും 5ന് മുമ്പ് ശമ്പളം നല്‍കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. എല്ലാ മാസവും 10ന് മുൻപ് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. വരുമാനത്തിന് അനുസരിച്ചേ ശമ്പളം നൽകാനാകൂവെന്നാണ് അധിക സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.

ഏപ്രിൽ മുതൽ മുഴുവൻ ശമ്പളവും നൽകാനുള്ള സാഹചര്യം കെഎസ്ആർടിസിയ്ക്കില്ല. അതിനാൽ വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാകൂ. പ്രതിദിനം 8 കോടി രൂപയുടെ വരുമാന വർധനവ് ഭാവിയിൽ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം നൽകാനാകുമെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ഫണ്ടില്ലാത്തതിനെ കുറിച്ച് ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. വരുമാനം വർധിപ്പിക്കാനുള്ള മാനേജ്മെന്‍റ് നടപടികളെ യൂണിയനുകൾ പ്രതികാര ബുദ്ധിയോടെ എതിർക്കുകയാണ്. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ സഹായവും വരുമാന വർധനവും അടിസ്ഥാനപ്പെടുത്തി മാത്രമേ ശമ്പളം നൽകാനാകൂവെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.