ETV Bharat / state

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; സ്വമേധയ കേസെടുത്ത് ഹൈക്കോടതി - hc news updates

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്കായി അന്വേഷണം. വിഷയത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി.

HC took case on Ponnambalamedu illegal Pooja  Ponnambalamedu illegal Pooja  Ponnambalamedu illegal Pooja updates  പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ  സ്വമേധയ കേസെടുത്ത് ഹൈക്കോടതി  തമിഴ്‌നാട് സ്വദേശി  ഹൈക്കോടതി  ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ  തിരുവിതാംകൂർ ദേവസ്വം  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  എറണാകുളം പുതിയ വാര്‍ത്തകള്‍  kerala news updates  hc news updates  latest news in kerala
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ
author img

By

Published : May 23, 2023, 10:52 AM IST

എറണാകുളം: അതീവ സുരക്ഷ മേഖലയായ ശബരിമല പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. സംഭവത്തില്‍ സര്‍ക്കാറിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി വിശദീകരണം തേടി. ദേവസ്വം ബെഞ്ചിൻ്റേതാണ് നടപടി.

വിഷയത്തില്‍ ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. സംഭവത്തില്‍ വനം വകുപ്പും കേസെടുത്തിട്ടുണ്ട്. റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പൊന്നലമേട് ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷ മേഖല കൂടിയാണ്.

തമിഴ്‌നാട് സ്വദേശിയായ നാരായണ സ്വാമിയുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. സംഭവത്തില്‍ നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൂജക്കെത്തിയ സംഘത്തിന് സഹായം ചെയ്‌ത് നല്‍കിയ വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരായ സാബു, രാജേന്ദ്രന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. പൂജയ്‌ക്ക് നേതൃത്വം നല്‍കിയ നാരായണന്‍ അടക്കമുള്ള പ്രതികള്‍ നിലവില്‍ ഒളിവിലാണ്.

സംഘത്തെ കണ്ടെത്തുന്നതിന് തമിഴ്‌നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

also read: പ്രണയാഭ്യർഥന നിരസിച്ചതിന് ആസിഡ് ആക്രമണം; വിവാഹിതയായ യുവതിക്കും കുടുംബത്തിനും പൊളളലേറ്റു

കുന്നും മലയും താണ്ടി പൂജ സംഘം പൊന്നമ്പലമേട്ടിലേക്ക്: ഇക്കഴിഞ്ഞ മെയ്‌ 8നാണ് കേസിനാസ്‌പദമായ സംഭവം. തമിഴ്‌നാട്ടില്‍ നിന്ന് ജീപ്പിലും കെഎസ്‌ആര്‍ടിസി ബസിലും ശേഷം 10 കിലോമീറ്റര്‍ കാല്‍നട യാത്ര ചെയ്‌തുമാണ് പൂജ സംഘം പൊന്നലമേട്ടില്‍ എത്തിയത്. മേഖലയിലേക്കുള്ള യാത്രക്കിടെ സംഘം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതോടെയാണ് സംഘത്തിനെതിരെ കേസെടുത്തത്.

പൊന്നമ്പലമേട്ടിലെ പൂജ-ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട്: പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ ദേവസ്വം മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൊന്നമ്പലമേട്ടില്‍ തന്നെയാണോ പൂജ നടന്നതെന്ന് ഉറപ്പാക്കണമെന്നും പൂജ നടന്നത് പൊന്നമ്പലമേട്ടിലാണെങ്കില്‍ അത് ഗൗരവകരമായി കാര്യമാണെന്നും കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ട് വരണമെന്നും മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടി പറയുന്നു.

ഡയാലിസിസ് സെന്‍റര്‍ ഉദ്‌ഘാടനം; പരസ്യത്തിനായി പണം ചെലവഴിക്കാമെന്ന് കമ്മിഷണറുടെ ഉത്തരവിന് സ്റ്റേ: മലപ്പുറം കാടാമ്പുഴ ദേവസ്വം ബോര്‍ഡിന് കീഴില്‍ സൗജന്യ ഡയാലിസിസ് സെന്‍ററിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പരസ്യത്തിനായി മലബാർ ദേവസ്വത്തിന് കീഴിലെ ക്ഷേത്രങ്ങൾക്ക് പണം ചെലവഴിക്കാമെന്ന ദേവസ്വം കമ്മിഷണറുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. മലപ്പുറം സ്വദേശിയായ പി.വി മുരളീധരന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.

മലബാർ ദേവസ്വം ബോർഡിന് കീഴിൽ 134 ക്ഷേത്രങ്ങളുണ്ട്. ഇത്തരത്തിൽ 15000 രൂപ വീതം പരസ്യ ഇനത്തിൽ ചെലവഴിക്കാൻ അനുമതി നൽകുന്നത് അഴിമതിയാണെന്നായിരുന്നു വാദം. ഹർജി ഹൈക്കോടതി 24ന് വീണ്ടും പരിഗണിക്കും.

also read: ഡോ.വന്ദന ദാസിന്‍റെ വീട്ടിലെത്തി സ്‌മൃതി ഇറാനി; കുടുംബത്തെ ആശ്വസിപ്പിച്ചും അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ചും മടക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.