ETV Bharat / state

ശ്രീനിജന്‍ എംഎല്‍എയുടെ പരാതി : സാബു എം ജേക്കബ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി - ഹൈക്കോടതി

ക്രിസ്‌മസ് അവധിക്കുശേഷം കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് സാബു എം ജേക്കബ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. പി വി ശ്രീനിജന്‍ എംഎല്‍എയെ താന്‍ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് സാബു എം ജേക്കബ് കോടതിയെ അറിയിച്ചു

Sreenijan MLA complained against Sabu M Jacob  High Court stopped the arrest of Sabu M Jacob  PV Seenijan case  PV Seenijan case against Sabu M Jacob  Sreenijan MLA  Sabu M Jacob  High Court  ശ്രീനിജന്‍ എംഎല്‍എയുടെ പരാതി  കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍  ശ്രീനിജന്‍ എംഎല്‍എ  സാബു എം ജേക്കബ്  ഹൈക്കോടതി  എഫ്ഐആർ
സാബു എം ജേക്കബ്
author img

By

Published : Dec 14, 2022, 2:10 PM IST

എറണാകുളം : കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സാബു എം ജേക്കബ് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാബു എം ജേക്കബിന് കോടതി നിർദേശം നൽകി. ചോദ്യം ചെയ്യലിന്‍റെ പേരിൽ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും മാനസിക പീഡനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കുന്നതിനായി മാറ്റി. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ബഹിഷ്‌കരണം അപമാനിക്കലാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാൽ ബഹിഷ്‌കരണം പ്രതിഷേധ മാർഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.‌

അതേസമയം എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് സാബു എം ജേക്കബ് കോടതിയിൽ വാദിച്ചു. പഞ്ചായത്ത് അംഗങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തിയിട്ടില്ല. കർഷക ദിനാചരണത്തിന് സംഭവസ്ഥലത്ത് താൻ ഉണ്ടായിരുന്നില്ലെന്നും സാബു കോടതിയിൽ വ്യക്തമാക്കി.

എഫ്ഐആർ റദ്ദാക്കണമെന്ന സാബു എം ജേക്കബിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ശ്രീനിജൻ എംഎൽഎ അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടിസും അയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.