ETV Bharat / state

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Actress Attack Case Kochi: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ്‌ വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് നിര്‍ദേശം. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉത്തരവ്.

Actress attack case  നടിയെ ആക്രമിച്ച കേസ്  Actress Assault Case  Actress Attack Case Kochi  Kochi Actress Attack Case  Hash Value Change In Memory In Actress Attack Case  Kochi News Updates  Latest News In Kochi  മെമ്മറി കാര്‍ഡിലെ ഹാഷ്‌ വാല്യൂ  നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍
Actress Attack Case Kochi; Memory Card Hash Value Change Case
author img

By ETV Bharat Kerala Team

Published : Dec 7, 2023, 3:34 PM IST

Updated : Dec 7, 2023, 4:02 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്. എറണാകുളം ജില്ല സെഷന്‍സ് ജഡ്‌ജിക്കാണ് അന്വേഷണ ചുമതല. മെമ്മറിയുടെ ഹാഷ്‌ വാല്യൂ മാറിയ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി (Actress Attack Case Kochi).

ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. അന്വേഷണത്തില്‍ ആവശ്യമെങ്കില്‍ പൊലീസിന്‍റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടി ചട്ടപ്രകാരം സെഷൻസ് ജഡ്‌ജിക്ക് തുടർ നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ അതൃപ്‌തിയുണ്ടെങ്കിൽ പരാതിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കെ. ബാബു വ്യക്തമാക്കി (HC On Actress Attack Case Kochi).

ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സൂക്ഷിക്കുന്നതിലും കോടതി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ലൈംഗികത പ്രകടമാക്കുന്ന തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കണം. ആവശ്യമെങ്കിൽ ഇത്തരം തൊണ്ടി മുതലുകൾ ലോക്കറിലാക്കി സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു (HC News Updates). ഇത്തരത്തില്‍ ലോക്കറിലാക്കി സൂക്ഷിക്കുന്ന തെളിവുകൾ തിരിച്ചെടുക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണം. തെളിവുകൾ സീൽ ചെയ്‌ത് സൂക്ഷിക്കുന്നതിനൊപ്പം അത് പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കോടതിയുടെ പക്കലുള്ള തെളിവുകൾ പരിശോധിക്കണമെങ്കിൽ പ്രത്യേക ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കി.

2018 ജനുവരി 9 നും ഡിസംബർ 13 നും നടത്തിയ പരിശോധനയിലാണ് ആദ്യം ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. തുടര്‍ന്ന് 2021 ജൂലൈയിലും പരിശോധന നടത്തി. ഇതോടെ ഹാഷ് വാല്യൂ വീണ്ടും മാറിയതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി (Change In Hash Value Of Memory Card In Actress Assault Case).

ഹാഷ് വാല്യൂ മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടികാട്ടിയാണ് അതിജീവിതയുടെ ഹർജി. മെമ്മറി കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കേസ് നീട്ടികൊണ്ടു പോകാനാണ് നടിയുടെ ശ്രമമെന്നും ഹര്‍ജി തള്ളണമെന്നും കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് പറയുന്നു. എന്നാല്‍ എന്തിനാണ് നടിയുടെ ആവശ്യത്തെ എതിര്‍ക്കുന്നതെന്ന് കോടതി ദിലീപിനോട് ചോദിച്ചു. ഇതില്‍ ദിലീപിന് മാത്രമാണ് പരാതിയെന്നും കോടതി ചൂണ്ടിക്കാട്ടി.

also read: Actress Assault Case Amicus Curiae: ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന് ആരോപണം; അമിക്കസ് ക്യൂറിയെ ഒഴിവാക്കി ഹൈക്കോടതി

Last Updated : Dec 7, 2023, 4:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.