ETV Bharat / state

കെടിയു താത്കാലിക വിസി നിയമനത്തിൽ അപാകതയില്ല; ഗവർണർ ഹൈക്കോടതിയിൽ

കെടിയു താത്കാലിക വിസി ചുമതല ഡോ. സിസ തോമസിന് നൽകിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഗവർണറുടെ വിശദീകരണം.

ഗവർണർ ഹൈക്കോടതിയിൽ  താൽക്കാലിക വിസി നിയമനം ഗവർണർ  കെടിയു താൽക്കാലിക വിസി നിയമനം  താൽക്കാലിക വിസി നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണർ  കെടിയു താൽക്കാലിക നിയമനം  ktu vc appointment  governor statement on ktu vc appointment  governor statement on high court  governor arif muhammad khan  സർക്കാർ നൽകിയ ഹർജി  സർക്കാർ നൽകിയ ഹർജി കെടിയു വിസി നിയമനം
കെടിയു താൽക്കാലിക വിസി നിയമനത്തിൽ അപാകതയില്ല; ഗവർണർ ഹൈക്കോടതിയിൽ
author img

By

Published : Nov 18, 2022, 7:21 PM IST

എറണാകുളം: കെടിയു താത്കാലിക വിസി നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണർ ഹൈക്കോടതിയിൽ. സർക്കാർ ശിപാർശ ചെയ്‌തവരെ യുജിസി ചട്ടപ്രകാരവും സുപ്രീം കോടതി വിധി പ്രകാരവും നിയമിക്കാനാകില്ലെന്നും ഗവർണർ ഹൈക്കോടതിയിൽ വിശദീകരണം നൽകി. കെടിയു താത്കാലിക വിസി ചുമതല ഡോ. സിസ തോമസിന് നൽകിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ചാൻസലറായ ഗവർണർ ഹൈക്കോടതിയിൽ വിശദീകരണം സമർപ്പിച്ചത്.

നിയമനത്തിൽ അപാകതയില്ല. സർക്കാർ ശിപാർശ ചെയ്‌തത് പ്രൊ. വിസി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുടെ പേരുകളാണ്. ഈ രണ്ടു പേരെയും സുപ്രീം കോടതി വിധിയും യുജിസി ചട്ടപ്രകാരവും വിസിയായി നിയമിക്കാനാകില്ല. കെടിയു താത്കാലിക വിസിയായി സിസ തോമസിന് അധിക ചുമതല നൽകുകയായിരുന്നു.

2018 ലെ യുജിസി ചട്ടപ്രകാരം പ്രൊ. വിസിയെ, വിസിയായി നിയമിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിദ്യാഭ്യാസ വിദഗ്‌ധൻ അല്ലാത്തതിനാൽ അതും സുപ്രീം കോടതി വിധിക്കും യുജിസി ചട്ടങ്ങൾക്കും വിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്. കൂടാതെ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനാണ് താത്കാലിക വിസി നിയമനം നടത്തിയത്.

വിസി ഇല്ലാത്തതിന്‍റെ പേരിൽ സർട്ടിഫിക്കറ്റ് നൽകാതെ വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കാനാകില്ലെന്നും ഗവർണറുടെ വിശദീകരണത്തിൽ പറയുന്നു. എന്നാൽ സാങ്കേതിക സർവകലാശാല നിയമ പ്രകാരം വിസി നിയമനത്തിൽ സർക്കാരിന് പേരുകൾ ശിപാർശ ചെയ്യാൻ അധികാരമുണ്ട്. ഇത് മറികടന്നാണ് സിസ തോമസിന്‍റെ നിയമനം നടത്തിയതെന്ന് സർക്കാർ രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്.

സർവകലാശാല നിയമ പ്രകാരം താത്കാലിക വിസിയായി പ്രൊ. വിസിയെയും, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയും പരിഗണിക്കാനാകും. ആവശ്യമായതിലും കൂടുതൽ യോഗ്യതയുണ്ടെന്നത് സിസ തോമസിന്‍റെ മാത്രം അവകാശ വാദമാണ്. സർക്കാർ ചുമതലപ്പെടുത്തിയ പ്രകാരമാണ് അഡീഷണൽ സെക്രട്ടറി ഹർജി നൽകിയത്. അതുകൊണ്ടു തന്നെ ഹർജി നിലനിൽക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ക്വാ വാറന്‍റോ റിട്ട് നോട്ടീസ് ലഭിച്ചിട്ടും സിസ തോമസ് ജോലിയിൽ നിന്നും വിട്ടു നിന്നിട്ടില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഗവർണറുടെ സത്യവാങ്മൂലത്തിൽ സർക്കാർ സാവകാശം തേടിയതിനെ തുടർന്ന് ഹർജി ഹൈക്കോടതി ഈ മാസം 23ന് പരിഗണിക്കാനായി മാറ്റി.

Also read: നിയമന വിവാദം തിരിച്ചടിയായി; വിശദമായി പരിശോധിക്കാന്‍ സിപിഎം തീരുമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.