ETV Bharat / state

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരും: ഹൈക്കോടതിയിൽ സര്‍ക്കാര്‍

ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

law against superstitions and witchcraft  government will introduce a law  superstitions  witchcraft  law against superstitions  ilanthoor human sacrifice  latest news in ernakulam  latest news today  human sacrifice  ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍  അന്ധവിശ്വാസം  ദുർമന്ത്രവാദം  ദുർമന്ത്രവാദത്തിനുമെതിരെ നിയമം  ഇലന്തൂർ നരബലി  ദുർമന്ത്രവാദവും ആഭിചാരവും  യുക്തിവാദി സംഘം നൽകിയ ഹർജി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരും; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍
author img

By

Published : Oct 18, 2022, 2:57 PM IST

എറണാകുളം: അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനുമെതിരെ നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതിനാവശ്യമായ നടപടികൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ദുർമന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നിയമനിർമാണ നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്റ്റേറ്റ് അറ്റോർണിക്കും ഡിവിഷൻ ബഞ്ച് നിർദേശിച്ചു. രണ്ടാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാനങ്ങളിൽ ആഭിചാരം തടയാൻ നിയമം നടപ്പിലാക്കിയിട്ടുണ്ട്.

സമാനമായ കൊലപാതകങ്ങള്‍ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമാണം ആവശ്യമാണെന്നുമായിരുന്നു ഹർജിയിലെ വാദം. നേരത്തെ പല തവണ നിയമസഭയിൽ ഇത് സംബന്ധിച്ച ബില്ല് വന്നിരുന്നുവെങ്കിലും പലവിധ കാരണങ്ങളാൽ പാസാക്കിയിരുന്നില്ല.

1955 മുതൽ കേരളത്തിൽ വിവിധ ജില്ലകളിൽ ആഭിചാരക്രിയകളുടെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നുണ്ട്.എന്നിട്ടും ഇക്കാര്യത്തിൽ നിയമം മൂലം നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും സംസ്ഥാന സർക്കാർ മൂക സാക്ഷിയായി നിലകൊള്ളുകയാണെന്നും ഹർജിയിൽ ആക്ഷേപമുന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.