ETV Bharat / state

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട.

ഒരാഴ്ച്ചക്കകം നടത്തുന്ന മൂന്നാമത്തെ വലിയ സ്വർണ്ണവേട്ടയാണ് ഇന്നത്തേത്. മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂരിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി
author img

By

Published : Nov 14, 2019, 8:51 PM IST

എറണാകുളം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. മൂന്ന് പേരിൽ നിന്നായി ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഒരാഴ്ച്ചക്കകം നടത്തുന്ന മൂന്നാമത്തെ വലിയ സ്വർണ്ണവേട്ടയാണ് ഇന്നത്തേത്. മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും വന്ന മലപ്പുറം വണ്ടൂർ സ്വദേശി പുല്ലത്ത് നിയാസിന്‍റെ പക്കൽ നിന്നും 1398 ഗ്രാം സ്വർണം പിടികൂടി. എമർജൻസി വിളക്കിന്‍റെ ബാറ്ററിക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അബുദാബിയിൽ നിന്നും വന്ന ഭട്കൽ സ്വദേശി അഹമ്മദ് ഇർഷാദിന്‍റെ പക്കൽ നിന്നും വസ്ത്രത്തിനകത്തും ലഗ്ഗേജിലും സൂക്ഷിച്ച നിലയിൽ 666 ഗ്രാം സ്വർണവും പിടികൂടി. 885 ഗ്രാം സ്വർണമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്കിൽ നിന്നും പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. വിപണയിൽ സ്വർണത്തിനുണ്ടായ വിലകയറ്റവും നികുതിയിലുണ്ടായ വർദ്ധനവും നികുതി വെട്ടിച്ച് സ്വർണ്ണം കടത്തുന്നതിന് പ്രധാന കാരണമാകുന്നുണ്ട്.

Intro:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട
മൂന്ന് പേരിൽ നിന്നായി ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടി. കഴിഞ്ഞു ൽ ഒരാഴ്ച്ചക്കകം ലക്ഷകണക്കിന് രൂപയുടെ സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടികൂടിയത്Body:
ഒരാഴ്ച്ചക്കകം നടത്തുന്ന മൂന്നാമത്തെ വലിയ സ്വർണ്ണവേട്ടക്കാണ് കരിപ്പൂർ വിമാനത്താവളം സാക്ഷിയായത്.ഇന്ന് മാത്രം മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും വന്ന
മലപ്പുറം വണ്ടൂർ സ്വാദേശി പുല്ലത്ത് നിയാസിന്റെ പക്കൽ നിന്നും 1398 ഗ്രാം സ്വാർണം പിടികൂടി. എമർജൻസി ലമ്പിന്റെ
ബാറ്ററിക്കകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. അബുദാബിയിൽ നിന്നും വന്ന ഭട്കൽ സ്വദേശി അഹമ്മദ് ഇർഷാദിന്റെ പക്കൽ നിന്നും വസ്ത്രത്തിനകത്തും ലഗ്ഗേജിലും സൂക്ഷിച്ച നിലയിൽ 666 ഗ്രാം സ്വർണവും പിടികൂടി.
885 ഗ്രാം സ്വാർണമാണ് കോഴിക്കോട് കൊടുവള്ളി സ്വാദേശി മുഹമ്മദ് ഷഫീക്കിൽ നിന്നും പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. വിപണയിൽ സ്വർണ്ണത്തിനുണ്ടായ വിലകയറ്റവും നികുതിയിലുണ്ടായ വർദ്ധനവും നികുതി വെട്ടിച്ച് സ്വർണ്ണം കടത്തുന്നതിന് പ്രധാന കാരണമാകുന്നുണ്ട്..
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.