എറണാകുളം : സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ കുറവാണ് ഉണ്ടായത്.
ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,730 രൂപയും ഒരു പവൻ സ്വർണ വില37,840 രൂപയുമായി. യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണവിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. യുക്രൈനെ നാറ്റോ സഖ്യം സൈനികമായി സഹായിക്കില്ലെന്ന തീരുമാനം വന്നതോടെ സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു.
എന്നാൽ യുദ്ധം നീളുന്ന സാഹര്യത്തിലാണ് സ്വർണവില ഉയർന്നത്. റഷ്യയും യുക്രൈനും തമ്മിൽ ഇന്ന് രണ്ടാം വട്ട സമാധാന ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ അനുരണനങ്ങള്‍ സ്വർണവിപണിയിലും സംഭവിക്കുകയാണ്.