ETV Bharat / state

സ്വർണവില കുതിക്കുന്നു; വിപണിയിൽ പവന് 26800 രൂപ

ഗ്രാമിന് 3350 രൂപയിലെത്തി. ഇത് സ്വർണത്തിന്‍റെ സര്‍വകാല റെക്കോഡ് വിലയാണ്

സ്വർണ്ണവില
author img

By

Published : Aug 7, 2019, 10:13 PM IST

എറണാകുളം: രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിക്കുകയാണ്. കേരള വിപണിയിൽ പവന് 26800 രൂപയാണ് ഇപ്പോൾ. ഗ്രാമിന് 3350 രൂപയിലെത്തി. ഇത് സ്വർണത്തിന്‍റെ സര്‍വകാല റെക്കോഡ് വിലയാണ്.
ജൂലൈ ആദ്യവാരത്തിൽ 24,920 രൂപയായിരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപക്കുളള തുടർച്ചയായ ഇടിവും യുഎസ് ചൈന വ്യാപാര തർക്കങ്ങൾ ഉണ്ടാക്കിയ സാഹചര്യങ്ങളും മൂലം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുവാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു.
കർക്കിടക മാസത്തിലെ സ്വർണവില കുതിപ്പ് ചിങ്ങമാസവും ഓണവും വരുന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും, രണ്ടാഴ്‌ചയ്ക്കുള്ളിൽ പവന് 22,000 രൂപ വരെ കൈവരിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തേക്കാൾ വിറ്റുവരവ് നേടിയ സാഹചര്യത്തിൽ ഓണവിപണിക്ക് കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

Intro:സ്വർണ്ണവില കുതിക്കുന്നു

Body:രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ആഭ്യന്തര വിപണിയിൽ സ്വർണ വില കുതിക്കുകയാണ്. കേരള വിപണിയിൽ പവന് 26800 രൂപയാണ് ഇപ്പോൾ. ഗ്രാമിന് 3350 രൂപയുളള സ്വർണ്ണം റെക്കോർഡ് വിലയാണ് കൈവരിച്ചിട്ടുള്ളത്.

hold visuals

ജൂലൈ മാസം ആദ്യവാരത്തിൽ 24,920 രൂപ ഉണ്ടായിരുന്ന സ്വർണ വിലയാണ് പിന്നീട് വൻകുതിപ്പ് നേടിയത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കുളള തുടർച്ചയായ ഇടിവും, യുഎസ് ചൈന വ്യാപാര തർക്കങ്ങൾ ഉണ്ടാക്കിയ സാഹചര്യങ്ങൾ ഞങ്ങൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുവാൻ കാരണമായെന്ന് വ്യാപാരികൾ പറയുന്നു.

Byte ( Rajive Paul, Chungath Jewellery)

കർക്കിടകമാസത്തിലെ സ്വർണവിലയിലെ കുതിപ്പ് ചിങ്ങമാസവും ഓണവും വരുന്നതോടെ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ പവന് 22,000 രൂപ വരെ കൈവരിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വിറ്റുവരവ് ഉണ്ടായതായി പറയുന്ന വ്യാപാരികൾ ഓണവിപണി സ്വർണ്ണ വ്യാപാരത്തിന് കൂടുതൽ ഉപഭോക്താക്കൾ എത്തുമെന്ന പ്രതീക്ഷയിലാണ്.

ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.