എറണാകുളം : പെരുമ്പാവൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വെട്ടി പരിക്കേല്‍പ്പിച്ച പെൺകുട്ടി മരിച്ചു. രായമംഗലം മുരിങ്ങിപ്പിളളി സ്വദേശി അൽക്കയാണ് മരിച്ചത്. കഴിഞ്ഞ എട്ട് ദിവസമായി രാജഗിരി ആശുപത്രിയിൽ സർജിക്കൽ ഐസിയുവിൽ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്നു.തലയിലേറ്റ മാരകമായ മുറിവും, അമിത രക്തസ്രാവവും, ന്യുമോണിയ ബാധിച്ചതുമാണ് മരണകാരണമായത് (Girl Hacked By Male Friend Died).
വീട്ടിൽ കയറി അൽക്കയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബേസിൽ എന്ന എൽദോസിന്‍റെ വീടുകയറിയുള്ള ആക്രമണത്തിൽ രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, പേരക്കുട്ടിയും നഴ്‌സിങ് വിദ്യാർഥിനിയുമായ അൽക്ക എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അൽക്കയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത് (19 Year Old Nursing Student Hacked to Death).
മറ്റ് രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമായിരുന്നില്ല. നഴ്‌സിങ് വിദ്യാർഥിനിയായ അൽക്കയോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ അൽക്ക ഇത് നിരസിച്ചതിലുള്ള വൈരാഗ്യം കാരണമാണ് എൽദോസ് വീട് കയറി ആക്രമിച്ചതെന്നാണ് സൂചന. അൽക്കയുമായി പരിചയമുണ്ടായിരുന്ന ബേസിൽ, സ്ഥിരമായി പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നതായാണ് വീട്ടുകാർ പറയുന്നത്. ഇതേ തുടർന്ന് ഇയാളുടെ മുന്നിൽപ്പെടാതിരിക്കാൻ അൽക്ക ശ്രദ്ധിച്ചിരുന്നു (Perumbavoor Murder).
ബേസിലിന്‍റെ ശല്യത്തെ തുടർന്ന് മൊബൈൽ നമ്പറും മാറ്റിയിരുന്നു. ഇതേ തുടർന്നാണ് അൽക്കയെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെ കത്തിയുമായെത്തി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. 19കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഔസേപ്പിനെയും ഭാര്യ ചിന്നമ്മയെയും എൽദോസ് ആക്രമിച്ചത്. തുടർന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു(Basil Killed 19 Year Old Alkka)
പരിക്കേറ്റ അൽക്ക ഗുരുതരാവസ്ഥയിൽ എട്ട് ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. വിദഗ്‌ധ ചികിത്സകൾ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.