ETV Bharat / state

വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസ്

പാലാരിവട്ടം മേൽപാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ യെ അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ്

വി.കെ.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യനൊരുങ്ങി വിജിലൻസ്
author img

By

Published : Sep 21, 2019, 11:13 AM IST

എറണാകുളം: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ അടുത്തയാഴ്ച വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. വരുന്ന തിങ്കളാഴ്ച അദ്ദേഹത്തിന് നോട്ടീസ് നൽകാനാണ് സാധ്യത. പാലം നിർമാണവുമായി ബന്ധപ്പെട്ട കരാർ രേഖകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച് വിജിലൻസ് ചോദ്യാവലി തയ്യാറാക്കും. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലൻസ് തീരുമാനം.

കരാർ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതും എട്ടേകാൽ കോടി രൂപ മുൻകൂറായി നിർമാണ കമ്പനിക്ക് നൽകിയതും, അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ നിർദേശപ്രകരമാണെന്നാണ് ടി.ഒ.സൂരജിൻ്റെ ആരോപണം. കിറ്റ്കോയിലെയും, ആർ ബി ഡി സി യിലെയും ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിൽ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുശേഷം നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്താൽ മതിയെന്നാണ് വിജിലൻസ് സംഘത്തിൻ്റെ തീരുമാനം.

Intro:Body:പാലാരിവട്ടം മേല്പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എയെ അടുത്തയാഴ്ച വീണ്ടും വിജിലൻസ് ചോദ്യം ചെയ്യും. വരുന്ന തിങ്കളാഴ്ച തന്നെ അദ്ദേഹത്തിന് നോട്ടീസ് നൽകാനാണ് സാധ്യത. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട കരാർ രേഖകൾ ഉൾപ്പടെ വിശദമായി പരിശോധിച്ച് വിജിലൻസ് ചോദ്യാവലി തയ്യാറാക്കും. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേഗത്തിലാക്കാനാണ് വിജിലൻസ് തീരുമാനം.കരാർ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതും എട്ടേകാൽ കോടി രൂപ മുൻകൂറായി നിർമ്മാണ കമ്പനിക്ക് നൽകിയതും, അന്നത്തെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നിർദ്ദേശപ്രകരമാണെന്ന ടി.ഒ.സൂരജിന്റെ ആരോപണം ഗൗരവമായാണ് വിജിലൻസ് കാണുന്നത്. കിറ്റ്കോയിലെയും, ആർ.ബി.ഡി.സിയും കൂടുതൽ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ വിജിലൻസ് ചോദ്യം ചെയ്യും. പഴുതുകളുടച്ചുള്ള ചോദ്യം ചെയ്യലിനുശേഷം, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്താൽ മതിയെന്നാണ് കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്റെ തീരുമാനം.

Etv Bharat
KochiConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.