കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.ബാബു രംഗത്ത്. '100 കോടിയുടെ അഴിമതി നടത്തിയെന്ന പേരിൽ വിജിലൻസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്‌തത്. എന്നാൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇത് 29 ലക്ഷം രൂപയായി കുറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച തമിഴ്‌നാട്ടിലെ തോട്ടം, ബാങ്കിലെ കോടികളുടെ നിക്ഷേപം, സ്വർണ്ണ നിലവറ ഉൾപ്പടെയുള്ള ആരോപണങ്ങളൊന്നും വിജിലൻസ് കണ്ടെത്തിയിട്ടില്ല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ച വേളയിൽ 29 ലക്ഷം രൂപയിൽ നിന്നും നാല് ലക്ഷം കുറച്ചിട്ടുണ്ട്. ഇപ്പോൾ താൻ സമർപ്പിച്ച വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ഇത്തരം ചെറിയ കേസുകൾ എൻഫോഴ്സ്മെന്‍റ് ഏറ്റെടുക്കാറില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഈ കേസ് ഇ.ഡി ഏറ്റെടുക്കില്ലെന്നാണ് പ്രതീക്ഷ. തനിക്കെതിരായ വ്യക്തി വിരോധം തീർക്കാൻ ജേക്കബ് തോമസാണ് കേസെടുത്തത്. താമസിയാതെ സത്യം തെളിയും'. കെ.ബാബു പറഞ്ഞു.
ഇഡി ചോദ്യം ചെയ്തുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കെ.ബാബു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്‌തതെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു
കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് തന്നെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.ബാബു രംഗത്ത്. '100 കോടിയുടെ അഴിമതി നടത്തിയെന്ന പേരിൽ വിജിലൻസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്‌തത്. എന്നാൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചപ്പോൾ ഇത് 29 ലക്ഷം രൂപയായി കുറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച തമിഴ്‌നാട്ടിലെ തോട്ടം, ബാങ്കിലെ കോടികളുടെ നിക്ഷേപം, സ്വർണ്ണ നിലവറ ഉൾപ്പടെയുള്ള ആരോപണങ്ങളൊന്നും വിജിലൻസ് കണ്ടെത്തിയിട്ടില്ല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ച വേളയിൽ 29 ലക്ഷം രൂപയിൽ നിന്നും നാല് ലക്ഷം കുറച്ചിട്ടുണ്ട്. ഇപ്പോൾ താൻ സമർപ്പിച്ച വിടുതൽ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. ഇത്തരം ചെറിയ കേസുകൾ എൻഫോഴ്സ്മെന്‍റ് ഏറ്റെടുക്കാറില്ല. വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഈ കേസ് ഇ.ഡി ഏറ്റെടുക്കില്ലെന്നാണ് പ്രതീക്ഷ. തനിക്കെതിരായ വ്യക്തി വിരോധം തീർക്കാൻ ജേക്കബ് തോമസാണ് കേസെടുത്തത്. താമസിയാതെ സത്യം തെളിയും'. കെ.ബാബു പറഞ്ഞു.
2001 മുതല്‍ 2016വരെയുള്ള കാലയളവില്‍ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.മന്ത്രിയും എം എല്‍ എയുമായിരുന്ന കാലത്ത് ബാബു 28.82 ലക്ഷം രൂപ ബാബു അനധികൃതമായി സമ്പാദിച്ചുവെന്ന് വ്യക്തമാക്കി 2018ല്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. തന്‍റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് എൻഫോഴ്സ്മെന്‍റിനെ ബോധ്യപ്പെടുത്തിയെന്നുംതുടർ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ ബാബു പ്രതികരിച്ചത്.
Etv Bharat
KochiConclusion: