ETV Bharat / state

മുന്‍ മന്ത്രി ടി എച്ച് മുസ്‌തഫ അന്തരിച്ചു

author img

By ETV Bharat Kerala Team

Published : Jan 14, 2024, 7:42 AM IST

Updated : Jan 14, 2024, 11:51 AM IST

T H Musthafa no more : വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Etv BharatT H Musthafa passes away  T H Musthafa death  മുന്‍ മന്ത്രി ടി എച്ച് മുസ്‌തഫ  ടി എച്ച് മുസ്‌തഫ അന്തരിച്ചു
T H Musthafa
വാർധക്യസഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം

എറണാകുളം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്‌തഫ (84) അന്തരിച്ചു (Former minister and Senior Congress leader T H Musthafa passes away). ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.

കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്ന ഇദ്ദേഹം കുന്നത്തുനാട് നിയമസഭ മണ്ഡലത്തില്‍ നിന്നും നാല് തവണ നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. 1977 മുതൽ 1991 വരെയും പിന്നീട് 1996 മുതൽ 2001 വരെയുമാണ് എംഎൽഎ പദവി അലങ്കരിച്ചത്. ഇതിനിടെ 1991 മുതൽ 1994 വരെ കെ കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.

എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്‍റ്, കേരള ഖാദി വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ്, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനാല് വർഷം ഡിസിസി പ്രസിഡന്‍റായി പ്രവർത്തിച്ച ടി എച്ച് മുസ്‌തഫയായിരുന്നു എറണാകുളത്തെ ഡിസിസി കാര്യാലയം ഉൾപ്പടെ നിർമിച്ചത്.

എറണാകുളം പെരുമ്പാവൂർ വാഴക്കുളത്ത് ടി കെ എം ഹൈദ്രോസിന്‍റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബർ ഏഴിന് ആയിരുന്നു ടി എച്ച് മുസ്‌തഫയുടെ ജനനം. നല്ലൊരു പ്രഭാഷകനും മികച്ച സംഘാടകനുമായ അദ്ദേഹം ഈയടുത്ത കാലം വരെയും കോൺഗ്രസ് പാർടി പരിപാടികളിൽ സജീവമായിരുന്നു. എറണാകുളം ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും ടി എച്ച് മുസ്‌തഫ നിർണായക പങ്ക് വഹിച്ചു.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുമായി ഇദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. കെ കരുണാക്കരന്‍റെ സന്തത സഹചാരി കൂടിയായിരുന്നു ടി എച്ച് മുസ്‌തഫ. മാറമ്പള്ളിയിൽ സ്വവസതിയിൽ മൃതദേഹം പൊതു ദർശനത്തിന് വയ്‌ക്കും. ശേഷം ഇന്ന് രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബർസ്ഥാനിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക.

Last Updated : Jan 14, 2024, 11:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.