ETV Bharat / state

തെരുവുനായകൾക്കും കരുതല്‍; ഭക്ഷണം വിളമ്പി എംഎല്‍എ

ദയ ആനിമല്‍ വെല്‍ഫെയര്‍ സംഘടനയുടെ 'തെരുവില്‍ ഒരു തവി ചോറ്' എന്ന പരിപാടിയുടെ ഭാഗമായാണ് തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കിയത്

കൊവിഡ് 19 രോഗവ്യാപനം  മൂവാറ്റുപുഴ തെരുവുനായ  തെരുവില്‍ ഒരു തവി ചോറ്  എംഎൽഎ എൽദോ എബ്രഹാം  മൂവാറ്റുപുഴ എംഎൽഎ  ദയ ആനിമല്‍ വെല്‍ഫെയര്‍ സംഘടന  daya animal welfare organisation  മൂവാറ്റുപുഴ നഗരസഭ  നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ  തെരുവുനായ ഭക്ഷണം
തെരുവുനായകൾക്കും കരുതല്‍; ഭക്ഷണം വിളമ്പി എംഎല്‍എ
author img

By

Published : Apr 4, 2020, 10:59 AM IST

എറണാകുളം: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം വിളമ്പി എംഎൽഎ എൽദോ എബ്രഹാം. ദയ ആനിമല്‍ വെല്‍ഫെയര്‍ സംഘടനയുടെ 'തെരുവില്‍ ഒരു തവി ചോറ്' എന്ന പരിപാടിയുടെ ഭാഗമായാണ് എംഎല്‍എയും തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാന്‍ രംഗത്തെത്തിയത്. മൂവാറ്റുപുഴ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുന്ന നായകൾക്കാണ് ഇലയില്‍ ചോറും വിഭവങ്ങളും നല്‍കിയത്.

തെരുവുനായകൾക്കും കരുതല്‍; ഭക്ഷണം വിളമ്പി എംഎല്‍എ

മൂവാറ്റുപുഴ നഗരസഭാ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ, മുനിസിപ്പൽ സെക്രട്ടറി എന്നിവരും സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെയും ഇവയ്‌ക്കുള്ള ഭക്ഷണവിതരണം തുടരുമെന്ന് എംഎല്‍എ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.