എറണാകുളം: കെപിസിസി ജനറൽ സെക്രട്ടറി ഡോ.മാത്യു കുഴൽനാടന് അഭിവാദ്യമര്‍പ്പിച്ച് ഫ്ലക്‌സ് ബോർഡ് പ്രതിഷേധവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍. ടീം കുഴല്‍നാടന്‍, കോതമംഗലം എന്ന പേരിലാണ് മാത്യു കുഴല്‍നാടന് അഭിവാദ്യമർപ്പിച്ച് നഗരത്തിൽ വ്യാപകമായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിച്ചത്. കെപിസിസി ഭാരവാഹികൾക്ക് അഭിനന്ദനവുമായി നേരത്തെ ഗ്രൂപ്പ് തിരിഞ്ഞ് ഫ്ലക്‌സ് ബോർഡുകൾ നഗരത്തില്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ മാത്യു കുഴല്‍നാടന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്‌സ് സ്ഥാപിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ഫ്ലക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കെപിസിസി ഭാരവാഹികള്‍ക്ക് അഭിനന്ദനവുമായി ഗ്രൂപ്പ് തിരിഞ്ഞ് ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വിമർശനം നേരിട്ടപ്പോൾ കോൺഗ്രസ് നേതൃത്വം തന്നെ നേരിട്ട് ഇടപെട്ട് ഫ്ലക്‌സ് ബോർഡുകൾ എല്ലാം നീക്കം ചെയ്യുകയായിരുന്നു. കോതമംഗലം നിയോജകമണ്ഡലത്തിലെ കവളങ്ങാട് ബ്ലോക്കിൽ നിന്നുള്ള കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് മാത്യു കുഴല്‍നാടന്‍. എത്ര ഇരുട്ട് മൂടിയാലും ഒരു നാൾ സൂര്യൻ തേജസോടെ ജ്വലിക്കുമെന്ന കുറിപ്പോടെയാണ് ഫ്ലക്‌സ് സ്ഥാപിച്ചിരിക്കുന്നത്.