ETV Bharat / state

ആലുവയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുടെ നില ഗുരുതരം, പ്രതിയെ ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങും - love

Father Tried To Kill Daughter Aluva: സ്‌നേഹ ബന്ധത്തിന്‍റെ പേരിൽ പിതാവിന്‍റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു

Father Tried To Kill Daughter Aluva  പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി  aluva girl Murder attempt  ആലുവയിൽ 14 കാരിക്ക് നേരെ കൊലപാതക ശ്രമം  പ്രണയം  പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്താൻ ശ്രമം  ആലുവ കൊലപാതക ശ്രമം  love  murder attempt
Father Tried To Kill Daughter Aluva
author img

By ETV Bharat Kerala Team

Published : Nov 2, 2023, 12:29 PM IST

എറണാകുളം : പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സാരമായി പരിക്കേറ്റ പെൺകുട്ടിയുടെ (Father Tried To Kill Daughter Aluva) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പ്രണയത്തിന്‍റെ പേരിൽ പതിനാലുകാരിയായ കുട്ടിയെ ക്രൂരമായി മർദിച്ചും കളനാശിനി കുടിപ്പിച്ചുമായിരുന്നു പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

കുറ്റകൃത്യം നടന്ന വീട്ടിൽ നിന്നും വിദ്യാർഥിനിയെ മർദിച്ച ഇരുമ്പുവടിയും, കുടിപ്പിച്ച കളനാശിനിയുടെ കുപ്പിയും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ പിതാവ് നിലവിൽ റിമാന്‍ഡിലാണുള്ളത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും (Aluva Murder Attempt).

കഴിഞ്ഞ മാസം 29നായിരുന്നു മർദനമേറ്റും കളനാശിനി ഉള്ളിൽച്ചെന്നും അവശയായ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വിദ്യാർഥിനിക്ക് യുവാവുമായുണ്ടായ സ്‌നേഹത്തെ ചൊല്ലിയുള്ള വഴക്കാണ് സംഭവത്തിനിടയാക്കിയത് എന്നാണ് വിവരം. പ്രണയം പിതാവ് വിലക്കിയിട്ടും പെൺകുട്ടി തുടർന്നതാണ് ആക്രമണത്തിലേക്ക് പിതാവിനെ നയിച്ചത്.

കമ്പിവടി കൊണ്ട് മർദിച്ച ശേഷം കളനാശിനി ബലമായി വായിലേക്കൊഴിച്ച് കൊടുക്കുകയായിരുന്നു. ഇതേ തുടർന്ന് കുഴഞ്ഞു വീണ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിയേറ്റ പാടുകളുണ്ട്.

പ്രതിയായ പിതാവിനെതിരെ വധശ്രമം ഉൾപ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ എസ് സനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.