കൊച്ചി: കൊച്ചിയിൽ എക്‌സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ആറ് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മൂന്ന് കിലോഗ്രാം കഞ്ചാവും എംഡിഎംഎയും കണ്ടെടുത്തു. കോട്ടയം സ്വദേശി അബു താഹിര്‍, ഈരാറ്റുപേട്ട സ്വദേശി അജ്‌മല്‍ ഷാ എന്നിവരെ പള്ളുരുത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്തുകയായിരുന്നു.
കാക്കനാട് തുതിയൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വദേശി മിഥുന്‍ കൃഷ്ണന്‍, നെടുമ്പാശേരി സ്വദേശി സജിത് എന്നിവരാണ ്പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്‌നാട്ടില്‍ പഠിക്കുന്ന സുഹൃത്തുക്കള്‍ വഴി കഞ്ചാവ് എത്തിച്ച് കൊച്ചിയില്‍ വില്‍പന നടത്തുകയായിരുന്നു ഇവര്‍. വയനാട് സ്വദേശി അജ്‌മല്‍ ജോസില്‍ നിന്ന് എംഡിഎംഎ എന്ന മാരക ലഹരിയാണ് കണ്ടെടുത്തത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നാല് വര്‍ഷമായി തൃശൂരിലും കൊച്ചിയിലുമായി താമസിക്കുകയാണ് ഇയാള്‍. ബാഗ്ലൂരിലുള്ള മലയാളിയിൽ നിന്നാണ് ഇയാള്‍ ലഹരി മരുന്നുകള്‍ വാങ്ങുന്നത്. ഗ്രാമിന് 6000 രൂപക്കാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നത്. കാക്കനാട് സ്വദേശി നസീറിനെ 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. കൊച്ചിയിലെ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാൾ. നാല് വർഷം ശിക്ഷയനുഭവിച്ച പ്രതി കുറച്ച് ദിവസം മുമ്പാണ് ജയിൽ മോചിതനായത്.