ETV Bharat / state

Ernakulam Rain| എറണാകുളത്ത് തോരാതെ മഴ; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം

എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.

author img

By

Published : Jul 4, 2023, 12:24 PM IST

മഴ  എറണാകുളം  എറണാകുളം ജില്ലയിൽ മഴ  ഒറ്റപ്പെട്ട അതി തീവ്ര മഴ  എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍  Ernakulam Rain Update  Kerala Rain  Ernakulam Rain  ഓറഞ്ച് അലേർട്ട്  Orange Alert in kerala  ദുരിതാശ്വാസ ക്യാമ്പുകൾ  എറണാകുളത്ത് തോരാതെ മഴ
എറണാകുളത്ത് തോരാതെ മഴ

എറണാകുളം : എറണാകുളം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. ജില്ലയിൽ നഗര മേഖലയിലും മലയോര, തീരദേശ മേഖലകളിലും മഴ ശക്തമാണ്. കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ് പ്രകാരം ഇന്നലെ ജില്ലയിൽ റെഡ് അലർട്ട് ആയിരുന്നു. ഇന്നും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. അതേസമയം ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

ഇന്നലെയുണ്ടായ കാറ്റിലും മഴയിലും എറണാകുളം സെന്‍റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ തണല്‍ മരത്തിന്‍റെ ചില്ല വീണ് ഗുരുതരമായി പരിക്കേറ്റ ബോള്‍ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്‍റെ മകന്‍ അലന്‍ (10) ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മഴക്കാലത്തിന് മുമ്പ് സ്‌കൂള്‍ ഗ്രൗണ്ടിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റാത്തതാണ് അപകടകാരണമായത്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി : കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കൊച്ചി നഗരത്തിലും ഇന്നലെ മുതൽ ശക്തമായ മഴ പെയ്തെങ്കിലും കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി നഗരത്തിൽ വ്യാപകമായി വെള്ളക്കെട്ട് ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. ജില്ല ഭരണകൂടവും, കോർപ്പറേഷനും നടത്തിയ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഫലം കൂടിയാണിത്.

അതേസമയം കെഎസ്‌ആർടിസി ബസ് സ്റ്റാന്‍റിൽ പതിവ് പോലെ ഇത്തവണയും വെള്ളം കയറി. ജില്ലയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ താലൂക്ക് ഓഫിസുകളിലെയും കൺട്രോൾ റൂമുകളിൽ വാഹനം ഉൾപ്പെടെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ നാല് പേർ അടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

മലയോര മേഖലകളിലെയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരത്തിന് വനം വകുപ്പും ഡിടിപിസിയും നിയന്ത്രണം ഏർപ്പെടുത്തി. മത്സ്യ ബന്ധനത്തിനും ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും സജ്ജീകരിക്കുന്നതിന് ഗതാഗത വകുപ്പിനെ ജില്ല ഭരണകൂടം ചുമതലപ്പെടുത്തി.

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും : ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ സജ്ജമാക്കാൻ താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി എന്നിവയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും.

മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര വില്ലേജുകൾ, താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർ, കോളനിവാസികൾ, പുഴ പുറമ്പോക്ക്, കനാൽ പുറമ്പോക്ക്, ഹൗസിങ് കോളനികൾ, പിന്നാക്ക അവസ്ഥയിലുള്ള ജനങ്ങൾ എന്നിവരെ ക്യാമ്പിലേക്ക് മാറ്റുന്നതിന് നടപടികൾ സ്വീകരിക്കും. സുരക്ഷിതമല്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവരെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് ചില്ലകൾ ഒടിഞ്ഞ് വൈദ്യുതി തകരാറുകൾ സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഇത് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വൈദ്യുതി വകുപ്പിന് നിർദേശം നൽകി. വൈദ്യുതി വകുപ്പിന് കീഴിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കും.

പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയുവാനും പ്രളയ മേഖലയിലും മണ്ണിടിച്ചിൽ മേഖലയിലും താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. കുട്ടികൾ പുഴകളിലും തോടുകളിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.