എറണാകുളം: സ്വർണ വില ഒരാഴ്‌ചത്തെ ഇടവേളയ്ക്ക് ശേഷം വർധിച്ചു. പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4810 രൂപയും ഒരു പവന് 38480 രൂപയുമായി. മാർച്ച് 25 ന് ശേഷമാണ് സ്വർണവില വീണ്ടും കൂടിയത്.
യുക്രൈനിലെ റഷ്യൻ ആക്രമണത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി സ്വർണം തെരെഞ്ഞെടുത്തോടെയാണ് ഇപ്പോള്‍ വില ഉയർന്നത്.
ALSO READ | ആശ്വാസമായി വേനല്‍ മഴയെത്തിയേക്കും: പകല്‍ താപനില കുറയും
എന്നാൽ, ചാഞ്ചാട്ടം തുടരുകയായിരുന്ന സ്വർണ വിപണിയിൽ കഴിഞ്ഞ വാരം മൂന്ന് ദിവസങ്ങളിൽ വില കുറഞ്ഞിരുന്നു. മറ്റ് ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന വിപണിയിലാണ് ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തിയത്.