കൊച്ചി: ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടതോടെയാണ് പ്രഖ്യാപനം. യുവാവിന്‍റെയും കുടുംബത്തിന്‍റെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. നിപ സമയത്ത് സേവനമനുഷ്ടിച്ച ആശുപത്രി ജീവനക്കാരേയും സഹായികളേയും മന്ത്രി പ്രത്യേകം അഭിനന്ദനിച്ചു. 53 ദിവസത്തെ ചികിത്സക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടത്. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ജൂൺ നാലിനായിരുന്നു യുവാവിന് നിപ രോഗബാധ സ്ഥിരീകരിച്ചത്.
എറണാകുളം ഇനി 'നിപ'യില്ലാ ജില്ല - nipa free district
ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടതോടെ എറണാകുളത്തെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു
കൊച്ചി: ആരോഗ്യമന്ത്രി കെ കെ ശൈലജ എറണാകുളം ജില്ലയെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് ചികിത്സയിലായിരുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടതോടെയാണ് പ്രഖ്യാപനം. യുവാവിന്‍റെയും കുടുംബത്തിന്‍റെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. നിപ സമയത്ത് സേവനമനുഷ്ടിച്ച ആശുപത്രി ജീവനക്കാരേയും സഹായികളേയും മന്ത്രി പ്രത്യേകം അഭിനന്ദനിച്ചു. 53 ദിവസത്തെ ചികിത്സക്ക് ശേഷമാണ് പറവൂര്‍ സ്വദേശിയായ യുവാവ് ആശുപത്രി വിട്ടത്. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ജൂൺ നാലിനായിരുന്നു യുവാവിന് നിപ രോഗബാധ സ്ഥിരീകരിച്ചത്.
നിപ അതിജീവിച്ച പറവൂർ സ്വദേശിയായ യുവാവ് ഇന്ന് ആശുപത്രി വിടും. നീണ്ട 53 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് യുവാവ് വീട്ടിലേക്ക് മടങ്ങുന്നത്. യുവാവിന്റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആസ്റ്റർ മെഡിസിറ്റിയിലെ ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ ജൂൺ നാലിനാണ് യുവാവിന് നിപ രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് യുവാവുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ മുന്നൂറിലധികം പേരെയാണ് നിരീക്ഷിച്ചിരുന്നത്. എന്നാൽ രോഗ ബാധ തിരിച്ചറിഞ്ഞ് യുവാവിന് നേരത്തെ തന്നെ ചികിത്സ നൽകാനായത് രോഗബാധ തടയുന്നതിന് സഹായകമായി. യുവാവ് ആശുപത്രി വിടുന്നതുമായി ബന്ധപെട്ട് വിപുലമായ യാത്രയയപ്പ് നൽകാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഇന്ന് ആസ്റ്റർ മെഡിസിറ്റിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെകെ ശൈലജ മുഖ്യാതിഥിയായിരിക്കും. യുവാവ് ആശുപത്രി വിടുന്നതോടെ എറണാകുളം ജില്ലയെ നിപ വിമുക്തമായി ആരോഗ്യ മന്ത്രി പ്രഖ്യാപിക്കും.
ETV Bharat
KochiConclusion: