ETV Bharat / state

എറണാകുളത്ത് അഞ്ച് പേർക്ക് കൂടി കൊവിഡ് - kochi

കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച നാലു പേർ. ഇവരെ നേവിയുടെ ആശുപത്രിയായ ഐ.എൻ.എസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചു.

ernakulam covid updates  costal officers  coastal guard  navy  kochi  എറണാകുളം
എറണാകുളം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 26, 2020, 8:22 PM IST

എറണാകുളം: ജില്ലയിൽ ഇന്ന് പുതുതായി അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് രോഗം സ്ഥിരീകരിച്ച നാലു പേർ. ഇവരെ നേവിയുടെ ആശുപത്രിയായ ഐ.എൻ.എസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചു. ലക്ഷദ്വീപ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ.

മഹാരാഷ്‌ട്രയിൽ നിന്നും കൊച്ചിയിലെത്തിയ അങ്കമാലി സ്വദേശിയായ 36കാരനാണ് രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാൾ. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.അതേസമയം ചെന്നൈയിൽ നിന്നുമെത്തി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന യുവതിയുടെ രോഗം ഭേദമായി. ഇതേ തുടർന്ന് യുവതിയെ ഡിസ്ചാർജ്ജ് ചെയ്തു.ജില്ലയിൽ കോവിഡ് ബാധിച്ച് ചിക്തസയിൽ കഴിയുന്നവർ പതിനാറ് പേരാണ്. ഇന്ന് ജില്ലയിൽ 533 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7431 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.