എറണാകുളം: ജില്ലയിൽ ഇന്ന് 1,022 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 525 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 480 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തും ഇതര സംസ്ഥാനത്തും എത്തിയ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു.
22 പൊലീസ് ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറയിൽ 27 പേർ, കടുങ്ങല്ലൂർ 39, ചെല്ലാനം 38, വെങ്ങോല 36, പായിപ്ര 33, മട്ടാഞ്ചേരി 30 ,കൂവപ്പടി 29, പള്ളുരുത്തി 29, കിഴക്കമ്പലം 24, പല്ലാരിമംഗലം 23, ശ്രീമൂലനഗരം 23, കറുകുറ്റി 21, ഫോർട്ട് കൊച്ചി 19 എന്നിങ്ങനെയാണ് കൂടുതലായി ജില്ലയിൽ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ. അതേസമയം ജില്ലയിൽ 941 പേർ രോഗമുക്തി നേടി. നിലവിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 12426 ആണ്. നിരീക്ഷണത്തിലുള്ളത് 29,839 പേരാണ്.