ETV Bharat / state

നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ - lock down

സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

നെല്ലിക്കുഴി പഞ്ചായത്ത്  ലോക്ക് ഡൗൺ  ആന്‍റണി ജോൺ എം.എൽ.എ  നെല്ലിക്കുഴി  ernakulam  nellikuzhi  lock down  nellikuzhi lock down
നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ
author img

By

Published : Jul 26, 2020, 7:12 PM IST

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടിയതോടെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആന്‍റണി ജോൺ എം.എൽ.എയുടെ അധ്യക്ഷതയിൽ നെല്ലിക്കുഴിയിൽ വച്ച് അടിയന്തര യോഗം ചേർന്നു. അൻപതിനായിരത്തോളം ജനസംഖ്യയും നാലായിരത്തോളം അതിഥി തൊഴിലാളികളും കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ വ്യവസായ മേഖലയുമായ നെല്ലിക്കുഴിയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർഥിച്ചു.

നെല്ലിക്കുഴി പഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

നെല്ലിക്കുഴിയിലേക്കുള്ള മെയിൽ റോഡ് ഒഴികെ മറ്റെല്ലാ റോഡുകളും അടക്കും. മെയിൻ റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് നോൺ സ്റ്റോപ് ആയിരിക്കും. ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോർ, പാൽ സൊസൈറ്റി എന്നിവ പ്രവർത്തിക്കും. പച്ചക്കറി, പലചരക്ക്, ബേക്കറി, എന്നിവ റൊട്ടേഷൻ വ്യവസ്ഥയിൽ തുറക്കുവാനും പ്രവർത്തന സമയം രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കുവാനും തീരുമാനിച്ചു. കടകളിൽ എത്തുന്നവരുടെ പേരും വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയ രജിസ്റ്ററുകൾ സൂക്ഷിക്കുക, കടകളിൽ സാനിറ്റൈസർ കരുതുകയും മാസ്ക്, സാമൂഹ്യ അകലം എന്നിവ കർശനമായും പാലിച്ചുകൊണ്ട് ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കുo. പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പരിശോധന കർശനമാക്കുo. ബക്രീദുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി മഹല്ല് ഭാരവാഹികളെ പങ്കെടുപ്പിച്ച് യോഗം ചേരും. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവർത്തിക്കില്ല. കൊവിഡുമായി ബന്ധപ്പെട്ട മുൻകരുതലുകളെ കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ചും പഞ്ചായത്തിലുടനീളം മൈക്ക് അനൗൺസ്മെന്‍റ് നടത്തുവാനും യോഗത്തിൽ തീരുമാനമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.