ETV Bharat / state

Emergency Alert Messages on Smart Phones: ആശങ്ക വേണ്ട, അത് എമർജൻസി അലർട്ട് മെസേജാണ് ... - എമർജൻസി അലർട്ട് മെസേജ്

Sample Testing Message : കേന്ദ്ര സർക്കാരിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള എമർജൻസി അലർട്ട് മെസേജുകൾ എത്തിത്തുടങ്ങി.

Emergency Alert Messages on Smart Phones  Emergency Alert Messages  Sample Testing Message  സ്‌മാർട്ട് ഫോണുകളിൽ എമർജൻസി അലർട്ട് മെസേജ്  ഫോണുകളിൽ എമർജൻസി അലർട്ട് മെസേജ് എത്തിത്തുടങ്ങി  എമർജൻസി അലർട്ട് മെസേജ്  കേന്ദ്ര സർക്കാരിന്‍റെ എമർജൻസി അലർട്ട് മെസേജ്
Emergency Alert Messages on Smart Phones
author img

By ETV Bharat Kerala Team

Published : Oct 31, 2023, 1:01 PM IST

കേരളത്തിലെ സ്‌മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് എമർജൻസി അലർട്ട് മെസേജ് എത്തിത്തുടങ്ങി

എറണാകുളം: സ്‌മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള എമർജൻസി അലർട്ട് മെസേജുകൾ വന്നുതുടങ്ങി (Emergency Alert Messages on Smart Phones). ഒക്ടോബർ 31ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് മെസേജുകൾ സ്‌മാർട്ട് ഫോണിലേക്ക് എത്തുക. പ്രകൃതി ദുരന്തങ്ങൾ അടക്കമുള്ള നിരവധി മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് വളരെ പെട്ടെന്ന് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഫ്ലാഷ് മെസേജ് സേവനം കേന്ദ്ര സർക്കാർ ആരംഭിക്കാൻ തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരു പ്രദേശം കേന്ദ്രീകരിച്ചിട്ടുള്ള മൊബൈൽ ഫോണുകളിലേക്ക് അലർട്ട് മെസേജുകൾ വന്നുതുടങ്ങി (Sample Testing Message). ബീപ് ശബ്‌ദത്തോട് കൂടിയ ഫ്ലാഷ്‌ മെസേജുകളോ എമര്‍ജന്‍സി അലര്‍ട്ട് മെസേജുകളോ ആണ് മൊബൈല്‍ ഫോണിൽ ലഭിക്കുക. ഇത്തരം ശബ്‌ദവും വൈബ്രേഷനും കണ്ട് ആരും തന്നെ പരിഭ്രാന്തരാകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

ടെലകോം സർവീസുകളും ഇത്തരത്തിൽ ഫ്ലാഷ് മെസേജുകൾ നിങ്ങളുടെ ഫോണുകളിലേക്ക് എത്തിക്കുമെന്ന് എസ്എംഎസ് മുഖേന അറിയിച്ചിരുന്നു. സെൽ ബ്രോഡ്‌കാസ്റ്റ് എന്ന ഈ സേവനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണ്. അലർട്ട് മെസേജ് ഫോണിൽ എത്തിയാൽ മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ ബീപ് മെസേജ് മുഴങ്ങും. ക്യാൻസൽ ഓപ്ഷൻ മെസേജിൽ തന്നെ ലഭ്യമാണ്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ((Telecommunication Department)) സംസ്ഥാന / കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സംയുക്തമായാണ് ഇത്തരം പരീക്ഷണ സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. എമർജൻസി അലർട്ട് / സിവിയർ അലർട്ട് എന്ന രീതിയിലാണ് സന്ദേശം ഫോണുകളിലെ സ്‌ക്രീനിൽ തെളിയുക. പൊതുജനസുരക്ഷ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കം. അടിയന്തര ഘട്ടങ്ങളില്‍ സമയബന്ധിതമായി മുന്നറിയിപ്പ് നല്‍കുക, പൊതുജന സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സർക്കാർ ഇത്തരമൊരു പരീക്ഷണം നടത്തുന്നത്.

വിദേശ രാജ്യങ്ങളിലടക്കം ഇത്തരം സേവനങ്ങൾ നേരത്തെ തന്നെ നിലവിലുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഈ പരീക്ഷണ സേവനം നേരത്തെ നടത്തിയിരുന്നു. മുൻപും ഇതുപോലുള്ള സന്ദേശം ലഭിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 21ന് രാവിലെ 11.40 ഓടെയാണ് കൂടുതല്‍ മൊബൈല്‍ ഫോണുകളില്‍ സന്ദേശം എത്തിയത് (Emergency Alert Messages on Smart Phones).

മൂന്ന് തവണയാണ് അന്ന് ഇത്തരത്തില്‍ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യത്തേത് ഇംഗ്ലീഷിലും രണ്ടാമത്തേത് പ്രാദേശിക ഭാഷയിലും മൂന്നാമത്തേത് ഹിന്ദിയിലും ആയിരുന്നു. മുന്നറിയിപ്പില്ലാതെയുള്ള ഈ അലർട്ട് ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്‌തു. തുടന്നാണ് ദിവസങ്ങൾക്കു മുമ്പ് തന്നെ ഇത്തരം മെസേജുകൾ വരുമെന്ന് കൃത്യമായി സർക്കാർ മുന്നറിയിപ്പ് നൽകിയത്.

READ ALSO: Emergency Alert On Mobile Phone: മൊബൈല്‍ ഫോണില്‍ ബീപ് ശബ്‌ദം, എമര്‍ജന്‍സി അലര്‍ട്ട് മെസേജ്? ഭയക്കേണ്ട, ഇത് കേന്ദ്രത്തിന്‍റെ പരീക്ഷണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.