എറണാകുളം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിയിൽ രേഖാമൂലം മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിലേത് അസാധാരണ സാഹചര്യം. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കാലാവധി തീരാറായ നിയമസഭയിലെ അംഗങ്ങൾ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുത്താൽ ജനാഭിലാഷം നിറവേറില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിക്കുന്നതിൽ റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ വായിക്കാൻ: തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിൽ കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി