ETV Bharat / state

എലത്തൂർ ട്രെയിൻ തീവയ്‌പ്പ്: പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി - എന്‍ഐഎ കോടതി

കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഷാറൂഖ് സെയ്‌ഫിയെ വെള്ളിയാഴ്‌ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു

Elathur train attack  Shahrukh Saifi remand  Shahrukh Saifi  NIA Court  എലത്തൂർ ട്രെയിൻ തീവയ്‌പ്  പ്രതി ഷാറൂഖ് സെയ്‌ഫി  റിമാന്‍ഡ് കാലാവധി നീട്ടി  ഷാറൂഖ് സെയ്‌ഫി  കസ്‌റ്റഡി കാലാവധി  എലത്തൂർ  എന്‍ഐഎ കോടതി  എന്‍ഐഎ
എലത്തൂർ ട്രെയിൻ തീവയ്‌പ്; പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
author img

By

Published : May 12, 2023, 7:38 PM IST

ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

എറണാകുളം: എലത്തൂർ ട്രെയിൻ തീവയ്‌പ്പ്‌ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് ഈ മാസം 27 വരെ പ്രതിയെ റിമാന്‍ഡ് ചെയ്‌തത്. കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു പ്രതിയെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്.

കസ്‌റ്റഡി നീട്ടുന്നത് ഇങ്ങനെ: കേസ് ഏറ്റെടുത്ത ശേഷം 11 ദിവസമാണ് എൻഐഎ ഷാറൂഖിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തത്. പ്രതിയുടെ ഡൽഹി ഷഹീൻ ബാഗിലെ വീട്ടിൽ കഴിഞ്ഞ ദിവസം എൻഐഎ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. പ്രതി ഷാറൂഖ് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണമെന്നും എൻഐഎ നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. കേസ് ഏറ്റെടുത്ത ശേഷം മെയ് രണ്ടിനായിരുന്നു എൻഐഎ പ്രതിയെ ഒരാഴ്‌ചത്തെ കസ്‌റ്റഡിയിൽ വാങ്ങിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്‌റ്റഡി അപേക്ഷ പരിഗണിച്ച് നാല് ദിവസം കൂടി കസ്‌റ്റഡിയിൽ വിടുകയായിരുന്നു.

നിര്‍ണായക കണ്ടെത്തലുകള്‍: പ്രതി വിപിഎൻ ഉപയോഗിച്ച് നടത്തിയ ഇന്‍റർനെറ്റ് സെർച്ചുകളിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഷാറൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന്, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഷാറൂഖ് സെയ്‌ഫിയെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും പ്രതി മിനറൽ വാട്ടര്‍ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷൊർണൂർ റെയിൽവേ സ്‌റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്‌തിരുന്നു. കുറ്റകൃത്യത്തിന് പുറമെ ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ ബന്ധം, ഭീകര സംഘടനകളുടെ സഹായം, ഇത്തരമൊരു കൃത്യത്തിന് കേരളം തെരഞ്ഞെടുത്തത് എന്തിന് തുടങ്ങിയ കാര്യങ്ങളിലും എൻഐഎ അന്വേഷണം നടത്തി വരികയാണ്.

അന്വേഷണം ഡല്‍ഹിയിലേക്കും: പ്രതിയുടെ വീട് ഉൾപ്പെടുന്ന ഡൽഹി ഷഹീൻബാഗ് കേന്ദ്രീകരിച്ചും എൻഐഎ വിപുലമായ അന്വേഷണമാണ് നടത്തിയത്. കേരള പൊലീസ് നടത്തിയ 12 ദിവസത്തെ അന്വേഷണത്തിൽ ലഭിച്ച കാര്യങ്ങൾ ഉൾപ്പടെ സൂക്ഷ്‌മമായി പരിശോധിച്ച് തന്നെയാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന എലത്തൂർ കേസിൽ ഇത്തരം കേസുകൾ അന്വേഷിച്ച് പരിചയമുള്ള ഏജൻസി അന്വേഷിക്കുന്നതായിരിക്കും ഫലപ്രദമാവുകയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

തുടർന്ന് സംഘം നടത്തിയ അന്വേഷണത്തിൽ ഷാറൂഖ് സെയ്‌ഫിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സൂചന. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരങ്ങൾ ഉൾപ്പടെ പരിഗണിച്ചാണ് ഈ കേസിൽ യുഎപിഎ ചുമത്തിയത്.

കേസിലേക്ക് എൻഐഎ എത്തുന്നത്: കഴിഞ്ഞ ഏപ്രിൽ 18നായിരുന്നു എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് എൻഐഎ ഏറ്റെടുത്തത്. കേരളത്തെ നടുക്കിയ, രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നതിനെ തുടര്‍ന്നായിരുന്നു ഇത്. തീവ്രവാദ സ്വഭാവമുള്ളതും ഡൽഹി, മഹാരാഷ്‌ട്ര, കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബന്ധങ്ങളുമുള്ള കേസിൽ കേരള പൊലീസിന്‍റെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പിന്നാലെ അന്വേഷണ ചുമതലയുള്ള കൊച്ചി എൻഐഎ യൂണിറ്റ്, കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.

ട്രെയിൻ തീവയ്പ്പ്‌ കേസിൽ തുടക്കം മുതൽ തന്നെ പൊലീസ് അന്വേഷണത്തിന് സമാന്തരമായി ദേശീയ അന്വേഷണ എജൻസിയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതേ തുടർന്ന് തീവ്രവാദ ബന്ധത്തിന്‍റെ സൂചനകൾ കിട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും നൽകി. ഡൽഹിയിൽ നിന്നും ഷൊർണൂരും കോഴിക്കോടുമെത്തി ഇത്രയും വലിയ ക്രൂരകൃത്യം ചെയ്യാൻ ഗൂഢാലോചനയും, ബാഹ്യ സഹായവും ലഭിച്ചിരിക്കാമെന്ന് തന്നെയാണ് കേരള പൊലീസും സംശയിച്ചത്.

എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ കണ്ടെത്തി കൂട്ടുപ്രതികളിലേക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയായിരുന്നു യുഎപിഎ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെയായിരുന്നു അധികം താമസിയാതെ ഈ കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. എൻഐഎ കൊച്ചി യൂണിറ്റ് നടത്തുന്ന കേസിലെ വിചാരണയുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഇവിടുത്തെ എൻഐഎ കോടതിയിലാണ് പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.