ETV Bharat / state

അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ ഇരട്ട നരബലിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു - Padma murder case

കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലി കേസിൽ ആദ്യ കുറ്റപത്രമാണ് ഇന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ സമർപ്പിച്ചത്. പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി, ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് പ്രതികൾ

ഇലന്തൂര്‍ ഇരട്ട നരബലിക്കേസ്  Ilantoor human sacrifice  ഇലന്തൂര്‍  charge submitted in ilanthoor murder case  charge submitted in ilanthoor human sacrifice  court news  ഇലന്തൂര്‍ ഇരട്ട നരബലി  എറണാകുളം  Ernakulam news  ഭഗവല്‍ സിങ്  ലൈല  പത്മ വധക്കേസ്  Padma murder case
അപൂർവങ്ങളിൽ അപൂർവമായ കേസ്; ഇലന്തൂർ ഇരട്ട നരബലിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Jan 7, 2023, 5:07 PM IST

Updated : Jan 7, 2023, 10:14 PM IST

ഇലന്തൂർ ഇരട്ട നരബലിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എട്ടിൽ കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയപരിധി ഈ ആഴ്‌ച അവസാനിക്കാനിരിക്കെയാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.

1600 പേജുകളുള്ള കുറ്റപത്രത്തിൽ 166 പേരാണ് സാക്ഷികൾ ആയിട്ടുള്ളത്. എറണാകുളം ഗാന്ധി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയാണ് കേസിലെ ഒന്നാം പ്രതി. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

നിലവിൽ മൂന്ന് പേരും റിമാന്‍ഡിൽ കഴിയുകയാണ്. ഒക്ടോബര്‍ 11നായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

മനസാക്ഷിയെ ഞെട്ടിച്ച അരുംകൊല; അപൂർവമായ ക്രൂര കൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രതികൾ നടത്തിയ നരബലിയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവന്ന ക്രൂരകൃത്യങ്ങളെല്ലാം കുറ്റപത്രത്തിലും ഇടം പിടിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത്, കൊലപാതകം, മൃതദേഹം വികൃതമാക്കൽ, മോഷണം ഉൾപ്പടെയുള്ള ഇന്ത്യൻ ശിക്ഷാ നിയത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്ന് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. തൊണ്ടി മുതലുകളും മറ്റ് തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

മൃതദേഹാവശിഷ്‌ടങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, സ്ത്രീകളെ നരബലിക്കായി കൊണ്ടുപോയ വാഹനം എന്നിവയും പൊലീസ് കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളെല്ലാം പരമാവധി ശേഖരിച്ച് പഴുതടച്ചാണ് കുറ്റപത്രം സമർപ്പിച്ചത്.

വെട്ടിനുറുക്കിയത് 56 കഷ്‌ണങ്ങളായി; 2022 സെപ്റ്റംബര്‍ 26നായിരുന്നു കൊച്ചി നഗരത്തില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന പത്മയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി സഹോദരിയായ പളനിയമ്മ കടവന്ത്ര പൊലീസിൽ പരാതി നല്‍കിയത്. പണം വാഗ്‌ദാനം ചെയ്‌ത് ഇലന്തൂരിലെത്തിച്ച പത്മയെ ഷാഫി ഉൾപ്പടെ മൂന്ന് പ്രതികളും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്മയുടെ മൃതശരീരം 56 കഷ്‌ണങ്ങളാക്കിയായിരുന്നു ഭഗവൽ സിങിന്‍റെ വീട്ടു പറമ്പിൽ കുഴിച്ചുമൂടിയത്.

ALSO READ: ഇലന്തൂർ നരബലി; ലൈലയ്‌ക്ക് ജാമ്യം നൽകരുത്, കുറ്റപത്രം രണ്ടാഴ്‌ചക്കുള്ളിൽ സമർപ്പിക്കുമെന്ന് സർക്കാർ

ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കുമായി നരബലി നടത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഈ കേസിൽ ചോദ്യം ചെയ്യവെയാണ് റോസ്‌ലിനെയും നരബലിക്കിരയാക്കിയ വിവരം പ്രതികൾ വെളിപ്പെടുത്തിയത്. ഈ കേസിലും താമസിയാതെ കുറ്റപത്രം സമർപ്പിക്കും. റോസ്‌ലിൻ കൊലക്കേസ് കുറ്റപത്രം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിക്കുക.

Last Updated : Jan 7, 2023, 10:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.