ETV Bharat / state

ഇലന്തൂർ നരബലി: സർക്കാരിനെതിരെ വിമർശനവുമായി പത്മയുടെ കുടുംബം

സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് രണ്ട് തവണ പരാതി നൽകിയെങ്കിലും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും പത്മയുടെ മകൻ ആരോപിച്ചു.

elanthoor human sacrifice  elanthoor human sacrifice padma son  human sacrifice padma son criticise the government  human sacrifice pathanamthitta  human sacrifice  പത്മയുടെ കുടുംബം  ഇലന്തൂർ നരബലി കേസ്  ഇലന്തൂർ നരബലി കേസ് പത്മ  പത്മ  സർക്കാരിനെതിരെ വിമർശനവുമായി പത്മയുടെ കുടുംബം  പത്മയുടെ മകൻ  ഇലന്തൂർ നരബലിക്കേസ് ഇരകൾ  ഇലന്തൂർ
ഇലന്തൂർ നരബലി കേസ്: സർക്കാരിനെതിരെ വിമർശനവുമായി പത്മയുടെ കുടുംബം
author img

By

Published : Oct 31, 2022, 11:59 AM IST

Updated : Oct 31, 2022, 12:38 PM IST

എറണാകുളം: ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ കുടുംബം സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് പത്മയുടെ മകൻ സെൽവരാജ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് വന്ന് കേരളത്തിൽ കഷ്‌ടപ്പെടുകയാണെന്നും പത്മയുടെ മകൻ പറഞ്ഞു.

ജന്മം നൽകിയ അമ്മയുടെ അന്ത്യ സംസ്‌കാരം ചെയ്യാൻ പോലും സാധിക്കുന്നില്ല. മൃതദേഹം വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലധികമായി കൊച്ചിയിൽ തുടരുന്നതിനാൽ ഉള്ള ജോലി പോലും നഷ്‌ടമായി എന്നും സെൽവരാജ് കൂട്ടിച്ചേർത്തു.

പത്മയുടെ മകൻ മാധ്യമങ്ങളോട്

അമ്മയുടെ ഘാതകർ വീണ്ടും പുറത്തുവന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വീണ്ടും ചെയ്യുമെന്ന് ഉറപ്പാണ്. വലിയ തുക നൽകി വക്കീലിനെ വച്ച് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല. ഇവിടെ തുടരുന്നതിനാൽ ഇതിനകം തന്നെ അറുപതിനായിരം രൂപയിൽ അധികം ചെലവായി. മുഖ്യമന്ത്രിക്ക് രണ്ട് തവണ പരാതി നൽകിയെങ്കിലും കേസ് ഗൗരവമായി എടുക്കുന്നില്ലെന്നും സെൽവരാജ് ആരോപിച്ചു.

പരാതി നൽകിയിട്ട് ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കുന്നില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി മൃതദേഹം വേഗം തന്നെ വിട്ടു തരണം. 450 കിലോമീറ്റർ യാത്രചെയ്‌ത് തമിഴ്‌നാട്ടിലെത്തി സംസ്‌കരിക്കാനുള്ള കാശ് പോലും കൈയിലില്ല. എന്തുചെയ്യണമെന്ന് അറിയില്ലെന്നും പത്മയുടെ മകൻ പറഞ്ഞു.

മൃതദേഹം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പത്മയുടെ സഹോദരി പളനിയമ്മയും മകൻ സെൽവരാജും കമ്മീഷണർ ഓഫിസിലെത്തി അന്വേഷണ ഉദോഗസ്ഥനായ ഡിസിപി എസ്‌ ശശിധരനെ സന്ദർശിച്ചു.

Also read: ഇലന്തൂര്‍ നരബലി; കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം വിട്ടുകിട്ടാന്‍ തുടര്‍ നിവേദനങ്ങളുമായി കുടുംബം, കൈമലര്‍ത്തി പൊലീസ്

Last Updated : Oct 31, 2022, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.