ETV Bharat / state

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍; നമസ്കാരവും ആഘോഷവും വീടുകളില്‍ മാത്രം - കേരളത്തിലെ ഈദ് വാർത്തകൾ

എല്ലാവര്‍ക്കും ഇടിവി ഭാരതിന്‍റെ ഈദ് ആശംസകള്‍!

ഈദുല്‍ ഫിത്വര്‍  Eid-ul-Fitr celebrations kerala  Eid-ul-Fitr celebrations  Eid-ul-Fitr celebrations news  Eid news  Eid kerala news  ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങൾ  ഈദുല്‍ ഫിത്വര്‍ വാർത്ത  കേരളത്തിലെ ഈദുല്‍ ഫിത്വര്‍ വാർത്ത  കേരളത്തിലെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങൾ  ഈദ് വാർത്തകൾ  കേരളത്തിലെ ഈദ് വാർത്തകൾ  ഈദ് വാർത്തകൾ
കേരളത്തില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍; പെരുന്നാള്‍ നമസ്കാരവും ആഘോഷവും വീടുകളില്‍ മാത്രം
author img

By

Published : May 13, 2021, 5:59 AM IST

തിരുവനന്തപുരം: കേരളത്തിലും ഗള്‍ഫു നാടുകളിലുമുള്ള മുസ്‌ലിങ്ങള്‍ക്ക് ഇന്ന് ഈദുല്‍ ഫിത്വര്‍. റമദാൻ മാസത്തിലെ 30 നോമ്പും പൂര്‍ത്തീകരിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് മുൻകാലങ്ങളെ പോലെ ഈദ്ഗാഹുകളോ പള്ളികളോ ഇത്തവണ ഇല്ല. കഴിഞ്ഞ വര്‍ഷം ബലിപെരുന്നാളിന് ഈദ് ഗാഹുകള്‍ ഒഴിവാക്കി പള്ളികളില്‍ പരിമിതമായ ആളുകളോടെ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ കഴിഞ്ഞ ഈദുല്‍ ഫിത്വറിന് സമാനമായി എല്ലാ പൊതു പ്രാര്‍ഥന സംവിധാനവും അധികൃതര്‍ വിലക്കിയിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രാര്‍ഥനാലയങ്ങളില്‍ ചെറിയ തോതില്‍ പോലും ജനങ്ങളെ പ്രവേശിപ്പിക്കാൻ പ്രാപ്തമല്ലെന്ന വിലയിരുത്തലിലാണ് വിലക്ക്.

കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍

മാംസം വാങ്ങാൻ പ്രത്യേക സൗകര്യം

ഈദ് ആഘോഷത്തിനുള്ള മാംസം എല്ലാവര്‍ക്കും വാങ്ങാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു. ഇന്നലെ രാത്രി പത്തുമണിവരെ മാംസ വില്പന ശാലകള്‍ക്ക് പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ മാനദണ്ഡത്തില്‍ ഇളവ് വരുത്തി. മാംസ വില്പനയ്ക്ക് ഹോം ഡെലിവറി സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്തി വിശ്വാസികള്‍ ഇന്നത്തേയ്ക്കുള്ള മാംസം ശേഖരിച്ചു.

പുതുവസ്ത്രങ്ങളില്ലാത്തെ പെരുന്നാള്‍

പുതുവസ്ത്രം അണിഞ്ഞ് സുഗന്ധദ്രവ്യവും പൂശിയാണ് ഈദ് മൈതാനിയിലേക്ക് വിശ്വാസികള്‍ പോകാറുള്ളത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ ഭൂരിഭാഗം ജനങ്ങളും സാധാരണ വാങ്ങുന്നത് റമദാന്‍റെ അവസാന നാളുകളിലും. റമദാൻ അവസാനം എത്തിയപ്പോള്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിശ്വാസികളും വ്യാപാരികളും പ്രതിസന്ധിയിലായി. കഴിഞ്ഞ ലോക്ക്ഡൗണ്‍ ക്ഷീണത്തില്‍ നിന്നും വ്യാപാരികള്‍ കരകയറി വരുന്നതേ ഉണ്ടായിരുന്നോള്ളൂ. പുതുവസ്ത്രങ്ങള്‍ വാങ്ങാൻ വിശ്വാസികള്‍ക്കോ വൻ വിപണി സ്വപ്നം കണ്ട് സ്റ്റോക്ക് ശേഖരിച്ച വ്യാപാരികള്‍ക്കോ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതി.

ആഘോഷം വീടുകളില്‍ മാത്രം

ഈദിന്‍റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വീടുകളില്‍ ക്ഷണിച്ച് ഈദിനോട് അനുബന്ധിച്ച് തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കല്‍. എന്നാല്‍ ഇക്കുറി അതും ഇല്ല. പകര്‍ച്ചവ്യാധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുവീട് സന്ദര്‍ശനം പോലും അഭികാമ്യമല്ല. അതിനാല്‍ ഭക്ഷണപങ്കുവയ്ക്കല്‍ പാഴ്‌സലായി സുഹൃത്തുക്കള്‍ക്കും അയല്‍വീടുകളിലും എത്തിക്കണമെന്നാണ് മതകാര്യമേലധ്യക്ഷന്മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

നിറം മങ്ങിയ ആഘോഷ രാവ്

ലോക മുസ്‌ലിങ്ങള്‍ അതി പവിത്രമായി കാണുന്ന മൂന്ന് സ്ഥലങ്ങളാണുള്ളത്. ഒന്ന് മക്കയിലെ മസ്ജിദുല്‍ ഹറാം, രണ്ടാമത്തേത് മദീനയിലെ മസ്ജിദുന്നബവി മൂന്നാമത്തേത് പലസ്തീനിലെ മസ്ജിദുല്‍ അഖ്സ. (പ്രവാചകൻ മുഹമ്മദ് സന്ദര്‍ശനാര്‍ഥം പുണ്യസ്ഥലങ്ങള്‍ എന്ന് പഠിപ്പിച്ചത് ഇവ മൂന്നും മാത്രമാണ്)

കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണത്തില്‍ നിരവധി വിശ്വാസികളാണ് കൊല്ലപ്പെട്ടത്. കുഞ്ഞുകുട്ടികളടക്കം നിരവധി പേര്‍ ഭയത്തിന്‍റെ നിഴിലിലാണ്. മതവിശ്വാസികള്‍ക്ക് അവരുടെ അതിപവിത്രമായ പുണ്യഗേഹത്തിന് നേരെ നടക്കുന്ന ആക്രമണത്തിനിടയ്ക്കാണ് ആഘോഷ പരിപാടികളില്‍ പങ്കെടുക്കേണ്ടത്. കൊവിഡ് മഹാമാരിയും മസ്ജിദുല്‍ അഖ്സയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നുള്ള മോചനവുമായിരിക്കും ഇക്കുറി വീടുകളിലെ ഈദ് പ്രാര്‍ഥനയില്‍ മുന്നിട്ട് നില്‍ക്കുക.

ഇസ്‌ലാമിലെ ആഘോഷങ്ങള്‍

വിശ്വാസികള്‍ക്ക് ഇസ്‌ലാം രണ്ട് ആഘോഷ ദിനങ്ങളാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഒന്ന് ഈദുല്‍ ഫിത്വര്‍, രണ്ടാമത്തേത് ഈദുല്‍ അദ്ഹ. മറ്റ് ഒരു തരത്തിലുള്ള ആഘോഷ വേളകളും വിശ്വാസികള്‍ക്കായി പ്രവാചകൻ മുഹമ്മദ് നിര്‍ദേശിച്ചിട്ടില്ല. മാത്രവുമല്ല ഈ രണ്ട് ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിശ്വാസിയുടെ ആരാധനയുടെ ഭാഗവുമാണ്.

ഈദുല്‍ ഫിത്വര്‍

ഹിജ്റ കലണ്ടറിലെ (ലോകത്തിലെ മുസ്‌ലിങ്ങള്‍ പിന്തുടരുന്ന കാലഗണന സമ്പ്രാദയം) ഒൻപതാമത്തെ മാസമാണ് റമദാൻ. മുസ്‌ലിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതം ഈ മാസത്തിലാണ്. വ്രതത്തിന് സമാപ്‌തി കുറിച്ചുക്കൊണ്ട് പത്താമത്തെ മാസമായ ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്.

മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം റമദാന്‍ മാസം ഒരു പരിശീലന കാലയളവാണ്. അവന്‍റെ മാനസിക-ശാരീരിക മാലിന്യങ്ങളില്‍ നിന്നുള്ള മോചന കാലയളവ്. ഇക്കാലയളവിനുള്ളില്‍ അവൻ എല്ലാ തിന്മകളില്‍ നിന്നും മാറി പുതിയ മനുഷ്യനായി മാറുന്നു. വ്രത കാലയളില്‍ അവൻ അകന്ന് നിന്ന തിന്മകള്‍ മറ്റുള്ള കാലങ്ങളിലും അരുതാത്തത് തന്നെ. അങ്ങനെ ജീവിതത്തെ ക്രമപ്പെടുത്താനും സൂക്ഷ്മത പാലിക്കാനുമാണ് അവൻ ഒരു മാസക്കാലം വ്രതത്തിലൂടെ പണിയെടുക്കുന്നത്. അതിനാല്‍ റമദാനില്‍ കുറെ കര്‍മങ്ങള്‍ ചെയ്യുകയും പിന്നീടുള്ള മാസങ്ങളില്‍ അവ ഉപേക്ഷിക്കുകയും ചെയ്‌തവന്‍ അനുഗ്രഹിക്കപ്പെടുകയില്ല. അങ്ങനെ ചെയ്യുന്നവന്‍റെ റമദാനിലെ കര്‍മങ്ങള്‍ പാഴായിപ്പോവുകയായിരിക്കും ഫലം.

അങ്ങനെ ഒരു മനുഷ്യൻ സംസ്‌കരിച്ചെടുത്തതിന്‍റെ സന്തോഷ പ്രകടനമാണ് ഈദിലൂടെ അവൻ പ്രകടമാക്കുന്നത്. അതിന്‍റെ സന്തോഷ ദിനമാണ് ഈദുല്‍ ഫിത്വറായി അവൻ ആഘോഷിക്കുന്നത്. (ഈദ് എന്നാല്‍ ആഘോഷമെന്നും ഫിത്വര്‍ എന്നാല്‍ വ്രതം മുറിക്കുക എന്നുമാണ് അര്‍ഥം)

ഫിത്വര്‍ സക്കാത്ത്

റമദാന്‍ വ്രതത്തില്‍ നിന്ന് വിശ്വാസി വിരമിക്കുന്നതോടെ നിര്‍ബന്ധമാവുന്ന ഒരു ദാനമാണ് ഫിത്വര്‍ സകാത്ത്. നോമ്പുകാലത്ത് മനുഷ്യനില്‍നിന്ന് വന്നിരിക്കാവുന്ന അനാവശ്യങ്ങളില്‍നിന്നും അശ്ലീലങ്ങളില്‍നിന്നും നോമ്പുകാരന് ശുദ്ധീകരണമായിരിക്കാനും സാധുക്കള്‍ക്കും ആവശ്യര്‍ക്കും ഒരു സഹായമാവാനും വേണ്ടിയാണ് ഫിത്വര്‍ സക്കാത്ത് മതകാര്യ നിയമത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഈദ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ ഈദ് ഗാഹിലേയ്ക്ക് പോകുന്നതിന് മുമ്പ് ഫിത്വര്‍ സക്കാത്ത് നല്‍കിയിരിക്കണം എന്നാണ് വ്യവസ്ഥ. ഇതിന് സംസ്ഥാനത്തെ പള്ളി മഹല്ലുകള്‍ കേന്ദ്രീകരിച്ച് പൊതു സംവിധാനമുണ്ട്. മഹല്ല് അംഗങ്ങളില്‍ നിന്നും നിശ്ചിത പണം ശേഖരിച്ച് നാട്ടില്‍ ഉപയോഗത്തിലുള്ള ധാന്യം മൊത്തത്തില്‍ വാങ്ങി പെരുന്നാള്‍ തലേന്ന് രാത്രി തന്നെ അര്‍ഹരായവര്‍ക്ക് എത്തിക്കുന്ന സംവിധാനമാണുള്ളത്. പെരുന്നാള്‍ ദിവസം ഒരാള്‍ പോലും പട്ടിണി കിടക്കാൻ പാടില്ലെന്ന തത്വവും ഫിത്വര്‍ സക്കാത്തിന് പിന്നിലുണ്ട്.

ഈദുല്‍ അദ്ഹ

ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍/വലിയ പെരുന്നാള്‍) ആണ് ഇസ്‌ലാമിലെ രണ്ടാമത്തെ ആഘോഷം. പ്രവാചകനായ ഇബ്രാഹിം തന്‍റെ പുത്രനായ ഇസ്മായിലിനെ ദൈവത്തിന് ബലി നല്‍കാന്‍ സന്നദ്ധനായതിന്‍റെ സ്മരണ പുതുക്കിയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അറബി മാസത്തിലെ ദുല്‍ഹിജ്ജ മാസത്തിലെ പത്താം തിയതിയാണ് ബലിപെരുന്നാള്‍. ഹജ്ജിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷമായതിനാല്‍ ഹജ്ജ് പെരുന്നാള്‍ എന്നും ഇതറിയപ്പെടാറുണ്ട്. ഓരോ ഇസ്‌ലാം വിശ്വാസിയും തങ്ങളുടെ മനസിലെ മോഹങ്ങള്‍ ദൈവത്തിന് മുന്നില്‍ അടിയറവ് വെച്ച് ദൈവസ്മരണയില്‍ ജീവിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ബലി പെരുന്നാള്‍ ഓര്‍മിപ്പിക്കുന്നത്.

മാസപ്പിറവി എന്തുക്കൊണ്ട് അടിസ്ഥാനമാക്കുന്നു

സാധാരണയായി കേള്‍ക്കാറുള്ളതാണ് മാസപ്പിറവി ദൃശ്യമായതുക്കൊണ്ട് നാളെ പെരുന്നാള്‍ അല്ലെങ്കില്‍ മാസപ്പിറവി ദൃശ്യമാകാത്തതുക്കൊണ്ട് മറ്റെന്നാള്‍ പെരുന്നാള്‍ എന്നൊക്കെയാണ്. എന്തുക്കൊണ്ടാണ് മാസപ്പിറവിയെ മുസ്‌ലിങ്ങള്‍ ഇപ്പോഴും അടിസ്ഥാനമാക്കുന്നതെന്ന് പ്രസക്തമായ അന്വേഷണമാണ്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനം പ്രവാചകന്‍റെ അധ്യാപനങ്ങളാണ്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം മാസപ്പിറവി കണക്കാക്കാൻ ഗോളശാസ്ത്രപരമായ കണക്കുകള്‍ സ്വീകരിക്കരുതെന്നാണ് മുസ്‌ലീം പണ്ഡിതന്മാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുക്കൊണ്ടാണ് പ്രവാചകൻ പഠിപ്പിച്ചതു പോലെ "നിങ്ങള്‍ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും, വ്രതം അവസാനിപ്പിക്കുകയും ചെയ്യുക" എന്ന പ്രമാണത്തില്‍ മുസ്‌ലിങ്ങള്‍ വിശ്വസിച്ചിരിക്കുന്നത്.

ഓരോരുത്തരും തങ്ങളുടെ പ്രദേശത്ത് മാസപ്പിറവി കാണുന്നതിന് അനുസരിച്ചാണ് വ്രതം ഇപ്പോള്‍ അനുഷ്ഠിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതിന് ഏകീകൃതമാനം കൈവന്നിട്ടുണ്ട്. കേരളത്തില്‍ എവിടെ മാസപ്പിറവി ദൃശ്യമായാലും കേരള മുസ്‌ലിങ്ങള്‍ ഐകകണ്ഠേന അംഗീകരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളിലും മറ്റും അവിടത്തെ പണ്ഡിതന്മാരുടെ ബോധ്യപ്പെടലിന്‍റെ അടിസ്ഥാനത്തിലാണ് മാസപ്പിറവി നിശ്ചയിക്കുക. അതുക്കൊണ്ടാണ് ഇന്ത്യയിലെ പല പ്രദേശങ്ങളിലും വ്യത്യസ്‌ത ദിവസം ഈദ് വരാനുള്ള കാരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.