എറണാകുളം: കൊവിഡ് മഹാമാരിയിൽ ദുരിതനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് ഡിവൈഎഫ്‌ഐ. കോതമംഗലം നെല്ലിക്കുഴി ഡിവൈഎഫ്‌ഐ - 314 യൂണിറ്റ് കമ്മിറ്റിയാണ് കപ്പയും, ചക്കയും, മാങ്ങയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കൾ വീടുകൾതോറും എത്തിക്കുന്നത്. ക്വാറന്‍റൈനിൽ കഴിയുന്നവരുടെ വീട്ടിലെ കന്നുകാലികൾക്കുള്ള തീറ്റയടക്കം ഈ യുവാക്കൾ എത്തിക്കുന്നുണ്ട്. നാട്ടിലെ കർഷകരും സുമനസുകളും നൽകുന്ന കപ്പയും ചക്കയുമെല്ലാം ശേഖരിച്ച് വാഹനത്തിൽ കയറ്റി ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു നൽകുകയാണ് ഇവർ ചെയ്യുന്നത്.
കൂടുതൽ വായിക്കാൻ: കൊവിഡ് വ്യാപനം കുറയുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെയായി
സിപിഎം നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി മെമ്പർ അഡ്വ. സുനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് ഒരുകൂട്ടം ചെറുപ്പക്കാർ ഈ ദൗത്യവുമായി മുന്നിട്ടിറങ്ങിയത്. സ്വന്തം കയ്യിലെ പണം മുടക്കിയാണ് ഇവർ സേവന പ്രവർത്തങ്ങൾ നടത്തുന്നത്. സിപിഎം 314 ബ്രാഞ്ച് സെക്രട്ടറി സിയാദ്, ഷൗക്കത്ത് അലി ആക്കാലമറ്റം, ശ്രീജിത്ത് ഒറ്റുമാലിൽ, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത്.
കൂടുതൽ വായിക്കാൻ: എറണാകുളത്തെ പട്ടികവർഗ കോളനികളിൽ കൊവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു