മൂവാറ്റുപുഴ: മുളവൂർ അർബൻ സഹകരണ സംഘത്തിൽ നടന്ന വ്യാപകമായ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ മുളവൂർ മേഖലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. അഴിമതിക്കു നേതൃത്വം നൽകിയ ഭരണ സമതി പിരിച്ചു വിടുക, അഴിമതിക്കാരെ കൽതുറങ്കിൽ അടക്കുക എന്നീ മുദ്രവാക്യം ഉയർത്തിയാണ് ഡിവൈഎഫ്ഐ മുളവൂർ മേഖലാ കമ്മിറ്റി പ്രക്ഷോഭം നടത്തുന്നത്. 2002ല്‍ പ്രവർത്തനം ആരംഭിച്ച ഈ സഹകരണ സംഘത്തിൽ രണ്ട് കോടിയോളം രൂപയുടെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയിരുന്നു.
മുളവൂർ അർബൻ സഹകരണ സംഘത്തിലേക്കുള്ള പ്രതിഷേധ പ്രകടനം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നാണ് തുടങ്ങിയത്. മുളവൂർ അർബൻ സഹകരണ സംഘത്തിന്‍റെ മുമ്പിൽ മേഖലാ പ്രസിഡന്‍റ് അനീഷ് കെ.കെ. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഹാരിസ് പിഎ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എഎ അൻഷാദ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സജി ഏലിയാസ്, പ്രസിഡന്റ് അനീഷ് എം മാത്യു, ബ്ലോക്ക് ട്രഷറർ ഫെബിൻ.പി.മൂസ എന്നിവര്‍ പങ്കെടുത്തു.