എറണാകുളം: കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പാറമടയില്‍ മാലിന്യം തളളിയ സംഭവത്തില്‍ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ചു. ജില്ല കലക്‌ടറുടെ നിര്‍ദേശപ്രകാരമാണ് ആര്‍ഡിഒ എം.വി സുരേഷ് സ്ഥലം സന്ദര്‍ശിച്ചത്. കോതമംഗലം എംഎല്‍എ ആന്‍റണി ജോണ്‍, തഹസീല്‍ദാര്‍ കെ.എം നാസ്സര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് ആര്‍ഡിഒ സ്ഥലം സന്ദർശിച്ചത്.
മാലിന്യം നീക്കം ചെയ്യാന്‍ സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കി
കഴിഞ്ഞ ദിവസം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദിന്‍റെ നേതൃത്വത്തില്‍ കലക്‌ടറെ നേരില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് നടപടി എടുക്കാന്‍ ജില്ല കലക്‌ടർ ആര്‍ഡിഒയ്‌ക്ക് നിർദേശം നൽകുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പാറമടയിൽ രാത്രികാലങ്ങളിൽ ആശുപത്രികളിലേയും അറവുശാലകളിലേയും മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു.
മഴക്കാലമായതോടെ പാറമടയില്‍ നിന്നുളള ജലം തൊട്ടടുത്തുളള കുടിവെളള സംഭരണിയിലേക്കും ജല സ്രോതസുകളിലേക്കും ഒഴുകിയെത്തിയിരുന്നു. പരിസര പ്രദേശങ്ങളിൽ നിന്ന് ശക്തമായ ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ രംഗത്ത് വരികയായിരുന്നു.
ALSO READ: 'നിങ്ങളുടെ ദയയുള്ള വാക്കുകൾ വായിക്കുമ്പോൾ'; ആയിഷയ്ക്ക് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ കത്ത്
പാറമടയില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ആവശ്യപെട്ട് സ്ഥലം ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും ഇതിനെ മറികടന്ന് വീണ്ടും സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഏഴ് ദിവസത്തിനുളളില്‍ മാലിന്യം നീക്കം ചെയ്യാന്‍ സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കാന്‍ നടപടി സ്വീകരിച്ചതായും ചട്ടപ്രകാരം കേസെടുത്തതായും ആര്‍ഡിഒ എം.വി സുരേഷ് അറിയിച്ചു.