കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട : 3000 കോടിയുടെ ലഹരിവസ്തു പിടികൂടി - navy kochi
സംശയകരമായ സാഹചര്യത്തിൽ അറബിക്കടലിൽ കണ്ട ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

എറണാകുളം: കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് 3,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. നാവിക സേനയാണ് 300 കിലോഗ്രാം വരുന്ന ലഹരിവസ്തു പിടിച്ചെടുത്തത്.
സംശയകരമായ സാഹചര്യത്തിൽ അറബിക്കടലിൽ കണ്ട ബോട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ബോട്ട് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ കൊച്ചി തുറമുഖത്തെത്തിക്കുകയും ചെയ്തു.
നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുവർണ അറബിക്കടലിൽ നിരീക്ഷണ പട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള അനധികൃത മയക്കുമരുന്നിന്‍റെ ഒഴുക്ക് തടയുന്നതിൽ ഈ മയക്കുമരുന്ന് വേട്ടയ്‌ക്കുള്ള പ്രാധാന്യം വലുതാണ്.