ETV Bharat / state

പെന്‍സിലും ചാര്‍ക്കോളും കൊണ്ട് കാന്‍വാസിലൊരു 'മാജിക്': ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തീര്‍ത്ത് സുര്‍ജിത്ത് സിദ്ധാര്‍ഥ് - ചിത്രകല

ഒന്നരവയസിൽ രണ്ട് കാലുകളും തളർന്ന സുർജിത്തിന്‍റെ ജീവിതം വീൽചെയറിന്‍റെ സഹായത്തോടെയാണ്. പെൻസിലും ചാർക്കോളും കൊണ്ടാണ് സുർജിത്തിന്‍റെ ചിത്രരചന.

drawing artist surjith ernakulam  surjith sidharth  artist surjith sidharth  drawing artist surjith sidharth  drawing art  സുർജിത്തിന്‍റെ ചിത്രങ്ങൾ  ചിത്രരചന  സുർജിത്ത് സിദ്ധാർഥ്  സുർജിത്ത് സിദ്ധാർഥ് ചിത്രങ്ങൾ  ചിത്രകല  സുർജിത്ത് എറണാകുളം
സുർജിത്ത്
author img

By

Published : Apr 28, 2023, 6:59 AM IST

Updated : Apr 28, 2023, 7:46 AM IST

സുർജിത്ത് സിദ്ധാർഥ് ചിത്രങ്ങൾ

എറണാകുളം : ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും കൊച്ചി സ്വദേശി സുർജിത്തിന്‍റെ തൂലികയിൽ നിന്നും വിരിയുന്നത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ്. ഒന്നരവയസിൽ രണ്ട് കാലുകളും തളർന്ന് ജീവിതം വീൽചെയറിലായെങ്കിലും ചിത്രകല സുർജിത്തിന് വിധിയെ അതിജീവിക്കാനുള്ള തന്‍റെ ജീവിത പോരാട്ടം കൂടിയായിരുന്നു. പരിമിതികൾക്കിടയിലും പോസിറ്റീവായി ചിന്തിച്ച് ജീവിതം സർഗാത്മകമാക്കാൻ കഴിയുമെന്ന് കരുതുന്നവരുടെ പക്ഷത്താണ് സുർജിത്ത് സിദ്ധാർഥ് എന്ന ഈ മുപ്പത്തിയഞ്ചുകാരൻ.

ആദ്യം ചുറ്റും കണ്ട് പരിചയിച്ച കാഴ്‌ചകളും പ്രകൃതി ഭംഗിയുമൊക്കെയായിരുന്നു സുർജിത്ത് ചിത്രങ്ങളാക്കിയത്. പിന്നീടാണ് പോട്രേറ്റുകളിലേക്ക് നീങ്ങിയത്. ആരെ വരയ്‌ക്കണമെന്നതിൽ സംശയമൊന്നും ഉണ്ടായില്ല. സിനിമ ആസ്വാദകനായ സുർജിത്ത് വരച്ചത് ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരെ തന്നെയായിരുന്നു. പെൻസിലും ചാർക്കോളും മാത്രമുപയോഗിച്ച് വരച്ച മനോഹരമായ ചിത്രം പൂർത്തിയാക്കിയത് ഒരാഴ്‌ചത്തെ പരിശ്രമത്തിനൊടുവിലാണ്. ഇത് മഞ്ജു വാര്യർക്ക് നേരിട്ട് നൽകിയപ്പോൾ ചിത്രത്തിന്‍റെ വ്യക്തതയും ഭംഗിയും അവരെ അത്ഭുതപ്പെടുത്തി.

മഞ്ജു വാര്യർ നൽകിയ പ്രോത്സാഹനത്തെ തുടർന്നായിരുന്നു ഇഷ്‌ടപ്പെടുന്ന താരങ്ങളെയെല്ലാം വരെച്ചെടുക്കാൻ തീരുമാനിച്ചത്. അങ്ങനെ താരങ്ങളെ ഒരോരുത്തരെയും വരച്ച് ചിത്രങ്ങൾ അവരവർക്കു തന്നെ സമ്മാനിച്ചു. ചിത്രങ്ങൾ സ്വീകരിച്ച മോഹൻലാൽ സുർജിത്തിന്‍റെ ചിത്രകല ജീവിതത്തെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞതും അഭിന്ദനങ്ങൾ അറിയിച്ചതും അംഗീകാരമായി സുർജിത്ത് ഓർമിക്കുകയാണ്.

തന്നെക്കാൾ കൂടുതൽ പ്രതിസന്ധി നേരിടുന്ന വീൽചെയറിൽ കഴിയുന്ന ജീവിതങ്ങളെ കുറിച്ചാണ് സുർജിത്തിന് ആശങ്ക. തന്‍റെ മാതാപിതാക്കൾ നൽകിയ പിന്തുണയാണ് തനിക്ക് മുന്നോട്ടുള്ള വഴികാട്ടിയതെന്നാണ് സുർജിത്ത് പറയുന്നത്. ചിത്രകലാരംഗത്ത് നേടാനുളളതെല്ലാം നേടുകയെന്നത് തന്നെയാണ് സുർജിത്തിന്‍റെ ലക്ഷ്യം.

പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദം ആയാൽ മാത്രം പോര, ജനങ്ങളുടെ കാഴ്‌ചപ്പാടാണ് മാറേണ്ടതെന്നും സുർജിത്ത് പറയുന്നു. അതേസമയം, കേരളത്തിലെ സർക്കാരുകൾ എല്ലാ കാലങ്ങളിലും തന്നെ പോലുള്ളവർക്ക് വലിയ പിന്തുണയും സഹായവുമാണ് നൽകിയിട്ടുള്ളതെന്നും സുർജിത്ത് പറഞ്ഞു. ഒന്നര വയസിൽ സംഭവിച്ച ചികിത്സ പിഴവിനെ തുടർന്നാണ് തന്‍റെ ജീവിതം വീൽചെയറില്‍ ആയതെന്നാണ് സുർജിത്ത് സിദ്ധാർഥ് വിശ്വസിക്കുന്നത്.

ഒന്നരവയസു വരെ ഓടിയും ചാടിയും കുറമ്പ് കാട്ടിയും നടന്ന കൊച്ചു ബാലൻ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതോടെ രണ്ടു കാലും തളർന്ന് കിടപ്പിലായി പോയി എന്നാണ് സുർജിത്തിന്‍റെ രക്ഷിതാക്കൾ നൽകിയ വിവരം. പക്ഷെ, ഇന്നത്തെ പോലെ നിയമപരമായ അവബോധമില്ലാത്തതിനാൽ സാധാരണക്കാരായ തന്‍റെ മാതാപിതാക്കൾ ഇതിനെതിരെ നിയമ നടപടികളൊന്നും സ്വീകരിച്ചില്ല.

അന്ന് മുതൽ ജീവിതം ഊന്നുവടിയിലും വീൽചെയറിലുമായെങ്കിലും തളർന്നിരിക്കാൻ സുർജിത്ത് തയ്യാറായിരുന്നില്ല. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം മെക്കാനിക്കൽ മേഖലയിലേക്ക് തിരിയുകയായിരുന്നു സുര്‍ജിത്ത്. പഠനത്തിന് ശേഷം പ്രായോഗിക പരിശീലനം എന്ന നിലയിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും തന്‍റെ മേഖല ഇതല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

ചിത്രകലയിൽ കഴിവുള്ള സീനിയർ വിദ്യാർഥികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രങ്ങൾ വരച്ചു തുടങ്ങിയത്. ഇന്ന് ചിത്രകലയാണ് സുർജിത്തിന്‍റെ ജീവതത്തെ മുന്നോട്ട് നയിക്കുന്നത്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ നേരത്തെ തിരിച്ചറിഞ്ഞ സിദ്ധാർഥ് തന്‍റെ ചിത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തിച്ചതും സമൂഹ മാധ്യമങ്ങളിലൂടെയാണ്.

Last Updated : Apr 28, 2023, 7:46 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.