എറണാകുളം: മാവേലിക്കരയിൽ ഡോക്‌ടറെ മർദിച്ച പൊലീസുകാരന് മുൻകൂർ ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് സി.പി.ഒ അഭിലാഷ് ചന്ദ്രന് ജാമ്യം അനുവദിച്ചത്.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച കേസിലാണ് അഭിലാഷ് ചന്ദ്രന് ജാമ്യം ലഭിച്ചത്. ഈ കേസിൽ അഭിലാഷ് ചന്ദ്രനെയും ബന്ധുവിനെയും പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനു ശേഷം കൊവിഡ് ബാധിതനാണന്ന കാരണം ചൂണ്ടികാണിച്ച് പൊലീസ് പ്രതിക്കെതിരെ തുടർ നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനിടെ ഒളിവിൽ പോയ അഭിലാഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ALSO READ: ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മർദിച്ച സംഭവം; പ്രതിഷേധിച്ച് കെജിഎംഒഎ
മെയ് 14നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചികിത്സയിൽ വീഴ്‌ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് അഭിലാഷിന്‍റെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവിന്‍റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയിൽ എത്തി രാഹുൽ മാത്യുവിനെ മർദിച്ചത്.
ALSO READ: ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു
സംഭവത്തിൽ അഭിലാഷിനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്‌ടർമാർ 40 ദിവസമായി മാവേലിക്കര ആശുപത്രിയിൽ സമരത്തിലാണ്.