ETV Bharat / state

ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഹാജരാക്കിയത് പുതിയ ഫോൺ, പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്

സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ വ്യാസൻ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തി. ശബ്‌ദരേഖ പരിശോധനയുടെ ഭാഗമായാണ് തന്നെ വിളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

dileep interrogation over conspiracy case completed  dileep conspiracy to assassinate investigating officer  actress attack case  ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി  ദിലീപ് ഗൂഢാലോചന കേസ്
ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഹാജരാക്കിയത് പുതിയ ഫോൺ, പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്
author img

By

Published : Jan 25, 2022, 10:34 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. തുടര്‍ച്ചയായ മൂന്ന് ദിവസം 33 മണിക്കൂറാണ് പ്രതികളെ കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്‌തത്. നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് , സുഹൃത്ത് ബൈജു ,അപ്പു എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്‌തത്.

ദിലീപിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ഹാജരാക്കിയത് പുതിയ ഫോൺ, പഴയ ഫോണുകൾ ഹാജരാക്കാൻ നോട്ടീസ്

അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി മോഹന ചന്ദ്രൻ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന ഫലം ലഭിച്ചത് ഉച്ചയ്ക്കാണ്. ഇത് പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി തേടും.

പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്. പ്രതികളുടെ പഴയ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ വ്യാസൻ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തി. ശബ്‌ദരേഖ പരിശോധനയുടെ ഭാഗമായാണ് തന്നെ വിളിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ പ്രതികളുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പ്രതികളെ ഒറ്റയ്ക്കിരുത്തിയും കൂട്ടമായി ഇരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 മണിക്കൂർ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു മൂന്നാം ദിനം ചോദ്യം ചെയ്‌തത്. കഴിഞ്ഞ ദിവസം സിനിമ നിർമാണ കമ്പനിയായ ഗ്രാന്‍റ് പ്രൊഡക്ഷൻസിലെ ജീവനക്കാരനെയും, സംവിധായകൻ റാഫിയെയും ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ച് വരുത്തി മൊഴിയെടുത്തിരുന്നു.

ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി അനുമതി നൽകിയത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഒന്‍പത് മുതൽ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്.

ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്‌ച പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്‌ച പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.

Also Read: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനൊരുങ്ങി ബെവ്കോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.