ETV Bharat / state

അനധികൃത പാർക്കിങിനും കച്ചവടത്തിനുമെതിരെ മോട്ടോർ വാഹന വകുപ്പ്

ഇടപ്പള്ളി ടോൾ ജംഗ്ഷൻ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡിലെ അനധികൃത പാർക്കിങിനും കച്ചവടത്തിനുമെതിരെ നടപടി

author img

By

Published : Aug 23, 2019, 9:38 PM IST

അനധികൃത പാർക്കിങ്ങിനും കച്ചവടത്തിനുമെതിരെ മോട്ടോർ വാഹന വകുപ്പ്

കൊച്ചി: റോഡരികിലുള്ള അനധികൃത പാർക്കിങിനും കച്ചവടത്തിനുമെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഓണക്കാലയളവിലെ നഗരത്തിലെ തിരക്ക് പരിഗണിച്ചാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. ഇടപ്പള്ളി ടോൾ ജംഗ്ഷൻ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡിലെ അനധികൃത പാർക്കിങിനും കച്ചവടത്തിനുമെതിരെ നടപടി സ്വീകരിച്ചു.

നിരവധി വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. റോഡരികിലെ അനധികൃത കച്ചവടത്തിനെതിരെയും നടപടി സ്വീകരിച്ചു. വലിയ വാഹനങ്ങളിൽ നിന്ന് ഗ്യാസ് സിലിണ്ടർ റോഡിലിറക്കി ചെറുവാഹനങ്ങൾ കയറ്റിപ്പോകുന്നതിനെതിരെയും നടപടിയുണ്ടായി.

Intro:Body:കൊച്ചിയിൽ റോഡരികിലുള്ള അനധികൃത പാർക്കിങ്ങിനും കച്ചവടത്തിനുമെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കി. ഓണകാലയളവിലെ നഗരത്തിലെ തിരക്ക് പരിഗണിച്ചാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. ഇടപ്പള്ളി ടോൾ ജംഗ്ഷൻ മുതൽ പൂക്കാട്ടുപടി വരെയുള്ള റോഡിലെ അനധികൃത പാർക്കിങ്ങിനും കച്ചവടത്തിനെതിരെ നടപടി സ്വീകരിച്ചു.

എൻഫോഴ്സ്മെൻറ് ആർടിഒ ആനന്ദകൃഷ്ണന്റെ നിർദ്ദേശ പ്രകാരം അഞ്ച് സ്ക്വാഡായി തിരിഞ്ഞാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടി തുടങ്ങിയത്. കൊച്ചിയിൽ റോഡരികിലെ അനധികൃത പാർക്കിംങ്ങും കച്ചവടവും പരാതികൾക്ക് കാരണമായിരുന്നു. അനധികൃത പാർക്കിംഗ്‌ റോഡുകളിലെ ഗതാഗത കുരുക്കിനും വാഹനാപകടത്തിനും ഇടയാക്കാറുണ്ട്.ഓണക്കാലയളവ് അടുത്തതിനാൽ നഗരത്തിൽ തിരക്ക് വർധിച്ചിരിക്കുയാണ്.ഇത് പരിഗണിച്ചാണ് മോട്ടോർ വാഹന നടപടി ആരംഭിച്ചത്.ഓണക്കാലയളവ് തീരുന്നതുവരെ നടപടി തുടരും.നിരവധി വാഹനങ്ങൾ റോഡുകളിൽ പാർക്ക് ചെയ്തതിനെ തുടർന്ന് പിഴ ഈടാക്കി. റോഡരികിലെ അനധികൃത കച്ചവടത്തിനെതിരെയും നടപടി സ്വീകരിച്ചു. വലിയ വാഹനങ്ങളിൽ നിന്ന് ഗ്യാസ് സിലിണ്ടർ റോഡിലിറക്കി ചെറുവാഹനങ്ങൾ കയറ്റിപ്പോകുന്നതിനെതിരെയും നടപടി ഉണ്ടായി.റോഡരികിൽ നിന്ന് ആറ് മീറ്റർ അകലത്തിൽ മാത്രമേ ഗ്യാസ് സിലിണ്ടർ വാഹനത്തിൽ കയറ്റുന്നതിനും ഇറക്കുന്നതിനും അനുവാദമുള്ളു, ഇത്തരം നടപടി അനുവദിക്കില്ല എന്നും കൃത്യമായ രേഖകളില്ലാത്ത വാഹനങ്ങളിലാണ് ഗ്യാസ് സിലിണ്ടർ വീടുകളിലേക്ക് എത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കിയതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Etv Bharat
KochiConclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.