കാസർകോട് ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽഹര്‍ത്താൽ പ്രഖ്യാപിച്ചതിന്തനിക്കെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. എല്ലാ കേസിലും പ്രതി ചേർക്കാൻഅഡീഷണൽ അഡ്വക്കേറ്റ്ജനറലാണ് നിർദേശം കൊടുത്തതെന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
ഹർത്താൽ കേസിലെ വിധിയിൽഹർത്താൽ ആഹ്വാനം ചെയ്തവരെ പ്രതി ചേർക്കണമെന്ന്പറയുന്നില്ല.സിപിഎം അഭിഭാഷകനെക്കൊണ്ട് പരാതി കൊടുത്ത് നിയമോപദേശം വാങ്ങിയെടുക്കുകയായിരുന്നു.കോടതി വിധിയിൽ ഇല്ലാത്ത കാര്യം നടത്തിയെടുക്കാൻ എജിയെയും ഡിജിപിയേയും ദുരുപയോഗിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.
186 ഹർത്താൽ കേസുകളിലാണ്പ്രതി ചേർത്തിരിക്കുന്നത്.ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗിച്ച്അനുകൂല നിയമോപദേശം നേടിയെടുത്തതിന്ശേഷമാണ്ഹർത്താൽ കേസുകളിൽ കൂട്ടത്തോടെ പ്രതിചേർക്കുന്നതെന്നും ഡീൻ പറഞ്ഞു. എതിരാളികളെ നിശബ്ദരാക്കിക്കൊണ്ട് പ്രതികളെ രക്ഷപെടുത്താനാണ് സിപിഎമ്മിന്‍റെ ശ്രമം.ഇത് അംഗീകരിക്കാനാവില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും ഡീൻ അറിയിച്ചു.
വിവാദ പരാമര്‍ശം നടത്തിയ കൊല്ലം തുളസിക്കെതിരേ കേസ് എടുത്ത പോലീസ് കൊലപാതക ഭീഷണിമുഴക്കിയ വി.പി. മുസ്തഫയെ ചോദ്യം ചെയ്യാന്‍ പോലും തയാറായിട്ടില്ല. മാത്രമല്ലകഴിഞ്ഞ വര്‍ഷം സിപിഎം നടത്തിയ ഹര്‍ത്താലുകളില്‍ എന്തുകൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു.