എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം പതിനാറ് വരെയാണ് സ്റ്റേ നീട്ടിയത്. കേസ് പരിഗണിക്കേണ്ടിയിരുന്ന ജഡ്ജി അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാർ അഭിഭാഷകൻ കൊവിഡ് നിരീക്ഷണത്തിലായതിനാൽ ഹർജിയിൽ വാദം നടക്കാത്ത സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സർക്കാരുമാണ് കോടതിയെ സമീപിച്ചത്. വിചാരണക്കോടതിക്ക് എതിരെ ഗുരതരമായ ആരോപണങ്ങളാണ് സർക്കാരും ഇരയായ നടിയും ഉന്നയിച്ചത്. സാക്ഷി മൊഴികൾ പൂർണമായും രേഖപ്പെടുത്തിയില്ല, ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു, മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല, മറ്റ് ചില പ്രധാന മൊഴികളും രേഖപ്പെടുത്തിയില്ല തുടങ്ങിയവയാണ് ആരോപണങ്ങള്‍.
മറ്റ് മാർഗങ്ങളില്ലാത്തത് കൊണ്ടാണ് വിചാരണ കോടതിക്കെതിരെ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നതെന്ന് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് വിചാരണ കോടതി നടപടികൾ താൽകാലികമായി ഹൈകോടതി തടഞ്ഞത്.