ETV Bharat / state

സോളാർ കേസിൽ മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് തെളിവെടുത്തു

author img

By

Published : Nov 5, 2020, 5:43 PM IST

പരാതിക്കാരിയെ ഹോട്ടലിലേക്ക് ക്രൈബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു

crime branch_sollar_examination_  kerala crime branch  kerala police  kerala  solarcase  എറണാകുളം  സോളാർ കേസ്  ക്രൈംബ്രാഞ്ച്  സോളാർ വാർത്തകൾ
സോളാർ കേസിൽ മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി

എറണാകുളം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ എറണാകുളം മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് തെളിവെടുത്തു. പരാതിക്കാരിയുടെ മൊഴിയിൽ ഹോട്ടലിനെ കുറിച്ച് പരാമർശിച്ചിരുന്നു. പരാതിക്കാരിയെ ഹോട്ടലിലേക്ക് ക്രൈബ്രാഞ്ച് വിളിപ്പിച്ചിരുന്നു.

സോളാർ കേസിൽ മരടിലെ ഹോട്ടലിൽ ക്രൈംബ്രാഞ്ച് തെളിവെടുത്തു

രാവിലെ 11മണിക്ക് തുടങ്ങിയ തെളിവെടുപ്പ് ഉച്ചയോടെയാണ് പൂർത്തിയായത്. അന്വേഷണം സംബന്ധിച്ചു അതൃപ്‌തിയില്ലെന്ന് പരാതിക്കാരി പ്രതികരിച്ചു. സ്വാഭാവിക കാലതാമസം മാത്രമാണ് അന്വേഷണത്തിൽ ഉണ്ടായത്. ഉന്നതർക്കെതിരെയായിരുന്നു പരാതി നൽകിയത്. തെളിവുകൾ പൂർണമായി ശേഖരിച്ച് അന്വേഷണം നടത്തുന്നതു കൊണ്ടുള്ള കാലതാമസം മാത്രമേ ഉള്ളു . അല്ലാത്ത പക്ഷം രാഷ്ട്രീയ പ്രേരിതമെന്ന ആരോപണമുയർത്തി രക്ഷപെടാൻ സാധ്യതയുണ്ട്. താൻ നൽകിയ അഞ്ച് പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് എ.പി.അനിൽകുമാർ, അഡ്വക്കറ്റ് കെ.എ നസ്റുള്ള എന്നിവർക്കെതിരായ പരാതിയിലാണ് ഇന്ന് തെളിവെടുപ്പ് നടന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.