തിരുവനന്തപുരം : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുന്നതിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന നേതൃത്വം. 2019 ൽ മന്ത്രിസഭയെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും സി.പി.ഐ വ്യക്തമാക്കി. ഇതില്‍ റവന്യൂ വകുപ്പിനെ പ്രത്യേകമായും സി.പി.ഐ പിന്തുണയ്ക്കുന്നു.
Alsio Read: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാൻ റവന്യൂ വകുപ്പ് ; ഇടുക്കി കലക്‌ടറെ ചുമതലപ്പെടുത്തി
അതേസമയം വിഷയത്തിൽ സിപിഐ ഇടുക്കി ജില്ല നേതൃത്വത്തിന്‍റെ പ്രസ്താവനയിൽ സംസ്ഥാന നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും പട്ടയം റദ്ദാക്കിയ നടപടി അംഗീകരിക്കുന്നില്ലെന്നുമായിരുന്നു സിപിഐ ജില്ല നേതൃത്വത്തിന്‍റെ പ്രസ്താവന.
അര്‍ഹതപ്പെട്ടവര്‍ക്കുള്ള പട്ടയം റഗുലറൈസ് ചെയ്യണമെന്നും അനര്‍ഹരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും സിപിഐ ജില്ല സെക്രട്ടറി കെ ക ശിവരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ പട്ടയങ്ങൾ റദ്ദാക്കിയ നടപടി പാർട്ടിയും മുന്നണിയും തള്ളിപ്പറയില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു. എം.എം മണി ഉൾപ്പെട്ട ക്യാബിനറ്റാണ് അന്ന് തീരുമാനമെടുത്തതെന്നും നേതൃത്വം വിശദീകരിച്ചു.