ETV Bharat / state

ക്വാറന്‍റൈനിലായിരുന്നയാള്‍ കറങ്ങി നടന്നു; കയ്യോടെ പൊക്കി പൊലീസ്

author img

By

Published : Jun 25, 2020, 4:30 PM IST

Updated : Jun 25, 2020, 5:10 PM IST

ബുധനാഴ്ച്ച കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

ക്വാറന്‍റൈൻ സൗകര്യം  കൊവിഡ് രോഗി പിടിയിൽ  ശ്രവ പരിശോധന  എറണാകുളം  Covid certificate
ശ്രവ പരിശോധന നടത്തി കറങ്ങി നടന്ന കൊവിഡ് രോഗി പിടിയിൽ

എറണാകുളം: സ്രവ പരിശേധനക്ക് സാമ്പിൾ നൽകി ക്വാറന്‍റൈനിൽ കഴിയാതെ കറങ്ങി നടന്ന തമിഴ്നാട് സ്വദേശിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാൾ കരിങ്കല്ല് പണിക്കാണ് കോട്ടപ്പടിയിൽ എത്തിയത്. മേട്ടുപാളയ സ്വദേശിയായ ഇയാൾ വാളയാറിൽ വഴി നടന്നും ബസിലുമായാണ് കോട്ടപ്പടിയിൽ എത്തിയത്.

കൊവിഡ് പരിശോധനക്ക് സാമ്പിൾ നൽകിയ ഇയാൾ കോട്ടപ്പടി കവലയും പരിസര പ്രദേശങ്ങളും കറങ്ങി നടന്നിരുന്നതായാണ് വിവരം. തുടർന്ന് ബുധനാഴ്ച്ച കൊവിഡ് കൺട്രോൾ റൂമിൽ നിന്ന് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് രാത്രി ഏഴോടെ ചെറങ്ങനാൽ കവലയിൽ നിന്നും ഇയാളെ പിടികൂടി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

സംഭവത്തെത്തുടർന്ന് കോട്ടപ്പടി സിറ്റിയിലെ കടകൾ മുഴുവൻ അടച്ച് പൂട്ടി. കോതമംഗലത്തു നിന്നും എത്തിയ ഫയർഫോഴ്സ് സംഘം സിറ്റി അണുവിമുക്തമാക്കി.

Last Updated : Jun 25, 2020, 5:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.