കൊച്ചി: കൊവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പൗരനായ യാത്രക്കാരൻ കയറിയ വിമാനം ഇവരുടെ സംഘത്തെ ഒഴിവാക്കി മറ്റു യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ടു. രാവിലെ 9.20ന് പുറപ്പെടേണ്ട നെടുമ്പാശ്ശേരി-ദുബൈ വിമാനം കൊവിഡ് 19 രോഗബാധിതനായ യാത്രക്കാരനെ കണ്ടെത്തിയതിനെ തുടർന്ന് പുറപ്പെടാൻ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രോഗബാധിതനായ ആളോടൊപ്പമുള്ള 19 അംഗ സംഘത്തേയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവശേഷിക്കുന്ന യാത്രക്കാരെ കൊണ്ട് പോകാൻ വിമാന കമ്പനി തയ്യാറാവുകയും ചെയ്‌തു. മുഴുവന്‍ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കി. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ജില്ലാ കലക്‌ടർ എസ്.സുഹാസ്, മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളവും ഇവർ പോയ വഴികളും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി.