ETV Bharat / state

കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ട വോട്ടെന്ന് കണ്ടെത്തല്‍

ഇരട്ട വോട്ട് ആരോപണം പ്രതിപക്ഷം മുറുകെ പിടിക്കുന്നതിനിടയിലാണ് കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ട വോട്ടുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

എറണാകുളം  എറണാകുളം ജില്ലാ വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  state assembly election  kerala assembly election 2021
കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് ഇരട്ട വോട്ടെന്ന് കണ്ടെത്തല്‍
author img

By

Published : Mar 26, 2021, 5:41 PM IST

എറണാകുളം: ഇരട്ട വോട്ട് വിവാദം പ്രതിപക്ഷ നേതാവ് ശക്തമാക്കുന്നതിനിടെയാണ് കോൺഗ്രസ് എം.എൽ.എയ്ക്ക് തന്നെ ഇരട്ട വോട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കുമാണ് ഇരട്ട വോട്ടുള്ളത്.

പെരമ്പാവൂർ രായമംഗലം പഞ്ചായത്തിലെ വോട്ടർമാരാണ് ഇവർ. ഇതോടൊപ്പം മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിലും ഇരുവരുടെയും പേരുണ്ട്. രായമംഗലം പഞ്ചായത്തിലെ 142 ബൂത്തിലെ 1354ാം വോട്ടറാണ് എൽദോസ് കുന്നപ്പിള്ളി, ഇതേ ബൂത്തിലെ 1358ാം വോട്ടറാണ് ഭാര്യ മറിയാമ്മ എബ്രഹാം. അതേ സമയം മാറാടി പഞ്ചായത്തിലെ 130ാം ബൂത്തിലെ 1092,1095 വോട്ടർമാരാണ് ഇരുവരും. മേൽവിലാസവും തിരിച്ചറിയൽ രേഖയുടെ നമ്പർ ഉൾപ്പടെ രണ്ട് പട്ടികയിലും ഒന്നു തന്നെയാണ്.

മാറാടി പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പഴയ ഫോട്ടോയാണുള്ളത്. ഇരട്ട വോട്ടിനെ കുറിച്ച് അറിയില്ലെന്നാണ് എം.എൽ.എ പ്രതികരിച്ചത്. ഇരട്ട വോട്ട് സാങ്കേതിക പിഴവ് മാത്രമാണന്ന വാദത്തിന് ശക്തി പകരുന്നതാണ് പുതിയ സംഭവം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.